ഗ്രഹകാരകത്വം – ശുക്രൻ, ശനി, രാഹു, കേതു

ഗ്രഹകാരകത്വം - ശുക്രൻ, ശനി, രാഹു, കേതു

ശുക്രൻ, ശനി, രാഹു, കേതു

ശുക്രൻ  

ലൗകീകമായ സുഖങ്ങളുടെ/കലകളുടെ കാരകനാണ് ശുക്രൻ. കലാകാരൻ  കലാപരമായ കാര്യങ്ങൾ ആസ്വദിക്കുന്നതിനുളള കഴിവ്, സംഗീതം, നാട്യം, കവിത്വം, സൗകുമാര്യം, അലങ്കാരങ്ങൾ, തച്ചുശാസ്ത്രം, രൂപകല്പന, സംഭാഷണചാതുര്യം, വസ്ത്രം, ആഭരണം, കളത്രകാരകൻ, ഭർതൃകാരകൻ, ഭാര്യ, ഭർത്താവ്, വിവാഹം, ഐശ്വര്യം, സമ്പത്ത്, നിധി, വാഹനം, ഭക്ഷണം, ഉത്സാഹം, കാമുകീകാമുകന്മാർ, ബഹുസ്ത്രീസംഗമം, ലൈംഗീകശാസ്ത്രം, കിടക്കമുറി, സിനിമ, വേശ്യ, മദ്യം തുടങ്ങിയവ ഉൾപ്പെടുന്നു. ശുക്രന്റെ സ്വാധീനമുള്ളവയെല്ലാം നശ്വരങ്ങളാണ്.

ശനി 

ആയുർകാരകൻ, മരണകാരകൻ, മരണം, രോഗം, ആപത്ത്, കാരാഗൃഹം, ബന്ധനം, അലസത, നാശം, അപമാനം, ദാരിദ്ര്യം, ലജ്ജയില്ലായ്മ, അനാചാരങ്ങൾ, ദാസ്യഭാവം, ഇരുമ്പുമായി ബന്ധപ്പെട്ട തൊഴിൽ, കറുപ്പ് നിറം, വൃത്തിയില്ലായ്മ, വാതം, ശ്മശാനം, വൃദ്ധ, അന്യഭാഷ, വിദ്യാഭ്യാസം, ശാസ്താവ്, കൃഷി, വിദേശബന്ധങ്ങൾ തുടങ്ങിയവ ശനി കാരകനായിട്ടുള്ള കാര്യങ്ങളാണ്. ശനി നല്ലസ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ അറിയപ്പെടുന്ന തത്വചിന്തകൻ അല്ലെങ്കിൽ സന്യാസി ആകും.

രാഹു 

രാഹുകേതുക്കൾ പാപഗ്രഹങ്ങളാകുന്നു. സർപ്പം/പാമ്പ് വർഗ്ഗങ്ങൾ, പിതാമഹൻ (അച്ഛന്റെ അച്ഛൻ), വിഷം (ആത്മഹത്യാകാരകനാണ് രാഹു), രക്തദുഷ്യം, രക്തത്തിൽ വിഷം, കാപട്യം, അംഗവൈകല്യം, സർപ്പക്കാവ്, ചൊറി, ചിരങ്ങ്, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയെല്ലാം രാഹു കാരകനായ മേഖലകളാണ്. ശരീര ശുദ്ധീകരണം നിയന്ത്രിക്കുന്നത് രാഹുവാണ്. ചാരവശാൽ രാഹു 2 നിന്നാൽ ശരീരശുദ്ധി ഉണ്ടാകില്ല.

കേതു 

കേതുവിന്റെ സ്വാധീനം രാഹുവിന്റേതിനേക്കാൾ ഭീകരമാകാം. എന്തിനും മടിക്കാത്ത പ്രകൃതം, ദുഃഖം, മോക്ഷം, മന്ത്രവാദം, പ്രേതങ്ങൾ, നീചമായ വാസസ്ഥലം, ശൂന്യഭവനം, വടക്കുപടിഞ്ഞാറ് ദിക്ക്, വായു സമ്പർക്കമായ രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരകനാണ് കേതു.

View in English

Previous: ഗ്രഹകാരകത്വം – ബുധൻ, ഗുരു