ഭാരതീയ ജ്യോതിഷത്തിലെ പ്രധാന വിഭാഗങ്ങൾ

ഭാരതീയ ജ്യോതിഷത്തിലെ പ്രധാന വിഭാഗങ്ങൾ

ഭാരതീയ ജ്യോതിഷം

ഭാരതീയ ജ്യോതിഷത്തെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു.

1. ഹോര 2. സിദ്ധാന്തം 3. സംഹിത

ഹോര

നാല് വിഭാഗങ്ങളാണ് ഹോരയിലുള്ളത്.

1. ജാതകം

2. പ്രശ്‍നം

3. മുഹൂർത്തം

4. നിമിത്തം

ജാതകം

ഒരു വ്യക്തിയുടെ ജനനസമയം അല്ലെങ്കിൽ ഒരു പ്രവർത്തിയുടെ ആരംഭസമയത്തെ അടിസ്ഥാനമാക്കിയാണ് ജാതകം തയ്യാറാക്കുന്നത്. ഈ സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തി, അതിനെ അടിസ്ഥാനപ്പെടുത്തിയാണ് വ്യക്തിയുടെ ജീവിതം നിർണ്ണയിക്കപ്പെടുന്നത്. ജാതകപ്രവചനങ്ങൾ നടത്തുന്നതിനായി മൂന്ന് സമ്പ്രദായങ്ങൾ ഉപയോഗിക്കുന്നു.

പരാശരി: ജാതകപ്രവചനങ്ങൾക്ക് കൂടുതലായി ഉപയോഗിക്കുന്നത് പരാശരി സമ്പ്രദായമാണ്. വളരെയേറെ ഗണിതപ്രക്രിയകൾ ഉൾപ്പെടുന്ന ഈ രീതി, കൃത്യമായ പ്രവചനങ്ങൾ നൽകുന്നു.

ജൈമിനി: ശ്ലോകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ പ്രക്രിയ, താരതമേന്യ കഠിനമാണ്. ശ്ലോകങ്ങളുടെ അർത്ഥം പലവിധത്തിൽ വ്യഖ്യാനിക്കപ്പെടാം എന്നുള്ളത്, ഈ പ്രക്രിയ പിന്തുടരുന്നതിന് ഒരു വെല്ലുവിളിയാണ്.

താജിക: വാർഷിക പ്രവചനങ്ങൾ നടത്തുന്നതിനാണ് ഈ സമ്പ്രദായം ഉപയോഗിക്കുന്നത്.

പ്രശ്‍നം

ഒരാൾ ഒരു ചോദ്യം / ഒരു സന്ദേഹം ഉന്നയിക്കുന്ന സമയത്തെ അടിസ്ഥാനപ്പെടുത്തി, അതിന് ഉത്തരം അല്ലെങ്കിൽ പരിഹാരം കാണുന്ന രീതിയാണ് പ്രശ്‍നം. ചോദ്യം ചോദിക്കുന്ന സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ കണ്ടെത്തി, അത് വിശകലനം ചെയ്താണ് പരിഹാരം കാണുന്നത്.

മുഹൂർത്തം

വിശിഷ്ടമായ ഒരു കാര്യം ചെയ്യുന്നതിനോ, തുടങ്ങുന്നതിനോ വേണ്ട അനുയോജ്യ സമയം കണ്ടെത്തുന്ന രീതിയാണ് മുഹൂർത്തം.

നിമിത്തം

ചില ലക്ഷണങ്ങളേയും സൂചനകളേയും അടിസ്ഥാനപ്പെടുത്തി പ്രവചനങ്ങൾ നൽകുന്ന രീതിയാണിത്. ചിലർ, ഇതിനെ സംഹിതയുടെ ഭാഗമായി അനുമാനിക്കുന്നു.

സിദ്ധാന്തം

ജ്യോതിഷ ഗണിതങ്ങൾ ഉൾപ്പെടുന്നതാണ് സിദ്ധാന്തം. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം ഉൾപ്പെടെയുള്ള അനേകം വസ്തുതകൾ കണക്കിലെടുത്ത്, അവയുടെ സ്ഥാനം നിർണ്ണയിക്കുന്ന സങ്കീർണ്ണമായ ഗണിതപ്രക്രിയകൾ ഇതിൽ ഉൾപ്പെടുന്നു.

സംഹിത

കാലാവസ്ഥയേയും പ്രകൃതിയിലുണ്ടാകുന്ന മറ്റ് സംഭവവികാസങ്ങളേയും സംബന്ധിക്കുന്ന ജ്യോതിഷവിഭാഗമാണ് സംഹിത. മഴ, പ്രളയം, ഭൂമികുലുക്കം, അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും അവയുടെ അനന്തരഫലം നിർണ്ണയിക്കുവാനും സംഹിതയിലൂടെ സാധിക്കുന്നു.

View in English

View in Tamil

Previous: ഭാരതീയ ജ്യോതിഷ ശാസ്ത്രം

മലയാളം ജ്യോതിഷ സോഫ്റ്റ്‌വെയർ സൗജന്യമായി ഡൗൺലോഡ് ചെയ്യൂ – Download Now!!!