ഭാരതീയ ജ്യോതിഷ ശാസ്ത്രം

Malayalam Indian Astrology

ഭാരതീയ ജ്യോതിഷ ശാസ്ത്രം

ഗ്രഹങ്ങളും നക്ഷത്രങ്ങളും എപ്രകാരം മനുഷ്യജീവനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് പഠിക്കുന്ന പുരാതന ശാസ്ത്രശാഖയാണ് ജ്യോതി ശാസ്ത്രം. ചരിത്രാതീതകാലം മുതൽക്കെ മനുഷ്യൻ ജ്യോതിശാസ്ത്രത്തിൽ വിശ്വസിച്ചിരുന്നു. 3000 ബിസി കാലഘട്ടത്തിൽ, ബാബിലോണിയയിൽ ജ്യോതിശാസ്ത്രജ്ഞർ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. എന്നാൽ, ഇതിനും വർഷങ്ങൾക്ക് മുൻപ്, ഭാരതീയ ജ്യോതിഷശാസ്ത്രം ഒരു ശാസ്ത്രശാഖയായി രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ഭാരതീയ ജ്യോതിഷ ശാസ്ത്രത്തിന്റെ ഉത്ഭവം വേദങ്ങളിൽ നിന്നുമാകുന്നു. വേദത്തിന്റെ ഭാഗം/അംശം എന്നൊക്കെ അർത്ഥം വരുന്ന ‘വേദാംഗം’ എന്ന പദം ഭാരതീയ ജ്യോതിഷ ശാസ്ത്രത്തിന്റെ മറ്റൊരു നാമമാണ്. വേദാംഗ ജ്യോതിഷം, സൂര്യസിദ്ധാന്തം തുടങ്ങിയ പുരാതന ഭാരതീയ കൃതികൾ 5000 വര്‍ഷങ്ങള്‍ക്കു മുൻപ് രചിക്കപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും പുരാതനവും എന്നാൽ ഏറെ വിപുലവുമായ ശാസ്ത്രശാഖകളിൽ ഒന്നാണ് ഭാരതീയ ജ്യോതിഷശാസ്ത്രം.

mobileastrologyapp

StarClock ME Lite – A FREE Vedic Astrology App For Android Users based on Vedic astrology and it provides an insight on your horoscope and helps you know suitable Muhurtham, good times for you.

Install Now!!!

 

വേദപഠനത്തെ ആറു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു

  • ശിക്ഷ – വേദങ്ങളിലെ വിവിധ പദങ്ങൾ/ഘടകങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രാരംഭ പഠനവും, ശരിയായ ഉച്ഛാരണവും.
  • ഛന്ദ – വേദസൂക്തങ്ങളുടെ ആശയങ്ങളെ കുറിച്ചുള്ള പഠനം.
  • വ്യാകരണ – വിവിധ വ്യാകരണതത്വങ്ങളെ കുറിച്ചുള്ള പഠനം.
  • നിരുക്ത – പ്രയാസമേറിയ പദങ്ങൾ, മന്ത്രങ്ങൾ എന്നിവയുടെ പഠനം.
  • കൽപ – വേദങ്ങളുടെ ആചാരപരമായിട്ടുള്ള ഉപയോഗങ്ങൾ
  • ജ്യോതിഷ – ഭൂതം, ഭാവി, വർത്തമാനം അറിയുവാൻ സഹായിക്കുന്നു.

View in English

Previous: വര്‍ഷഫലം 2020

മലയാളം ജ്യോതിഷ സോഫ്റ്റ്‌വെയർ സൗജന്യമായി ഡൗൺലോഡ് ചെയ്യൂ – Download Now!!!