ഭാവങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളും/മേഖലകളും
ഒന്നാം ഭാവം: (ആത്മസ്ഥാനം, വ്യക്തി) – രൂപം, വർണ്ണം, ശരീരത്തിന്റെ ഗുണദോഷങ്ങൾ, അടയാളം, കീർത്തി, സാഹസം, സുഖദുഃഖങ്ങൾ, വൃവഹാരാദികളിൽ ജയം തുടങ്ങിയവ.
രണ്ടാം ഭാവം: (വിദ്യ–വാക്, കുടുംബം, ധനസ്ഥാനം) – വിദ്യ, വാക്ക്, കുടുംബം, ഭക്ഷ്യ വിശേഷങ്ങൾ, ധന നിക്ഷേപം, സ്വർണ്ണം മുതലായ ധാതുക്കൾ, മുഖം, വലത് കണ്ണ് തുടങ്ങിയവ.
മൂന്നാം ഭാവം: (സഹോദര ഭാവം) – സഹോദരൻ, സഹായി, വീരപരാക്രമം, ദുർബുദ്ധി, കഴുത്ത്, നെഞ്ച്, വലത് ചെവി.
നാലാം ഭാവം: (സുഖ–മാതൃ ഭാവം) – അമ്മ, അമ്മ വഴിയുള്ള ബന്ധുക്കൾ, അമ്മാമൻ, സഹോദരീ സന്താനങ്ങൾ, അഭിവൃദ്ധി, വീട്, വാഹനം, സുഖം, ഇരിക്കാനുളള സാധനം, കിടക്കാനുളള ഉപകരണം, ഗ്രാമം, പശു, ഹൃദയം, ഉന്നത വിദ്യാഭ്യാസം..
അഞ്ചാം ഭാവം: (പുത്ര ഭാവം) – പുത്രൻ, സന്താന സ്ഥാനം, ഗർഭസ്ഥിതി, ബുദ്ധി, ധാരണാശക്തി, കാര്യാലോചന, നല്ല ശീലങ്ങൾ, പൂർവ്വപുണ്യം, മന്ത്രം, ഉദരം.
ആറാം ഭാവം: (രോഗസ്ഥാനം) – രോഗം, പരിക്കുകൾ, വ്രണം, വിഘ്നം, ദുഃഖം, കടം, കളളന്മാർ, ശത്രു, സംശയം, ഭയം, അപമാനം.
ഏഴാം ഭാവം: (കളത്ര സ്ഥാനം) – ഭാര്യ, ഭർത്താവ്, മദന വികാരം, ദാമ്പത്യ ജീവിതം, വിവാഹപ്രാപ്തി, ശയനോപകരണം, ഭാര്യവീട്, തിരിച്ച് വരവ്, കാര്യസിദ്ധി, മൂത്രാശയം, നഷ്ട ദ്രവ്യങ്ങൾ.
എട്ടാം ഭാവം: (ആയുർ സ്ഥാനം) – ആയുസ്സ്, സ്ത്രീകളുടെ മംഗല്യ ബലം, മരണം, മരണകാരണം, ആയുധങ്ങൾ, ആയുധങ്ങൾ മൂലം മരണം, അനാദരവ്, ഗുഹ്യസ്ഥലം, എല്ലാ വിധ ദുർവ്യയങ്ങൾ, രോഗം.
ഒൻപതാം ഭാവം: (ഭാഗ്യ ഭാവം) – ഭാഗ്യം, ഗുരുക്കന്മാർ, പിതാവ്, പുത്രൻ, പൗത്രൻ, സുകൃതം, അനുഭവഭാഗ്യം, കുലീനത്വം, ദാനധർമ്മങ്ങൾ, സൽകർമ്മം, പൂർവ്വജന്മ പുണ്യം, ഔഷധം.
പത്താം ഭാവം: (കർമ്മ ഭാവം) – തൊഴിൽ, പ്രവൃത്തി, ധനപ്രാപ്തി, ശ്രേഷ്ഠത, കീർത്തി, മാന്യത, വിജ്ഞാനം, ദൈവ വിശ്വാസം.
പതിനൊന്നാം ഭാവം: (ലാഭ സ്ഥാനം ) – സമ്പത്ത്, ധന ലാഭം, അഭിഷ്ട ലാഭം, ഐശ്വര്യം, ജ്യേഷ്ഠ സഹോദരന്മാർ, ആയുസ്സ്, മാന്യത, കാലുകൾ, ശ്രവണ ഗുണം, ഇടത് ചെവി.
പന്ത്രണ്ടാം ഭാവം: (വ്യയസ്ഥാനം) – എല്ലാ വിധത്തിലുമുളള വ്യയം, വിദേശ വാസം, വിരഹം, ദുഃഖം, അംഗവൈകല്യം, പരാജയം, അധഃപതനം, ഇടത് കണ്ണ് മുതലായവ.
Previous: ഭാവങ്ങൾ