ഇടവം രാശി – വേദ ജ്യോതിഷ സവിശേഷതകൾ

ഇടവം രാശി - വേദ ജ്യോതിഷ സവിശേഷതകൾ

ഇടവം രാശി

രാശികൾ: ഇടവം / ടോറസ്

രാശിചക്രത്തിൽ, 30 ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിൽ വരുന്നതാണ് ഇടവം (Taurus); അതായത് രാശികളിൽ രണ്ടാമൻ. പഞ്ചഭൂതങ്ങളിൽ ഭൂമിയുമായി ബന്ധപ്പെട്ടിട്ടുള്ള ഇടവംരാശിയുടെ അടയാളം കാളയാണ്. സ്ത്രീത്വം, സൗന്ദര്യം, പ്രണയം, സംഗീതം, കല, സുഗന്ധം, ധനം എന്നിവയെ പ്രതിനിധീകരിക്കുന്ന ശുക്രനാണ് ഇടവത്തിന്റെ രാശ്യാധിപൻ.

astrovision

ഇടവം ജന്മരാശി സവിശേഷതകൾ

ഇടവം എന്നാൽ കാളയെപ്പോലെ എന്ന് പറയാം. രാശിക്കാർ, കഠിനാധ്വാനം, ലക്ഷ്യബോധം, ഉറച്ച നിലപാട്, നിർബന്ധബുദ്ധി തുടങ്ങിയ ഗുണങ്ങൾ കാണിക്കും. ബുദ്ധിസാമർത്ഥ്യവും, നിലപാടുകളിൽവിശ്വാസങ്ങളിൽ സ്ഥിരതയുമുള്ള ഇവരെ ഏവർക്കും ആശ്രയിക്കാവുന്നതാണ്. ഇടവം രാശിക്കാരിൽ ധൈര്യപൂർവ്വം ചുമതലകൾ ഏൽപ്പിക്കാം.

ലക്ഷ്യത്തിൽ എത്തുന്നതുവരെ പിന്തിരിയാതെ പരിശ്രമിക്കുന്നവരാണ് ഇടവം രാശിക്കാർ. ജീവിതത്തിൽ തങ്ങളുടേതായ നിലപാടുകളും സുഖസൗകര്യങ്ങളും വെച്ചുപുലർത്തുന്നവരാണ്  ഇവർ. തങ്ങൾക്ക് ശരിയല്ല എന്നുതോന്നുന്ന കാര്യങ്ങൾ ഇവർ ചെയ്യില്ല. ഇവരുടെ നിലപാടുകളെയും അതിർവരമ്പുകളെയും  വെല്ലുവിളിക്കാൻ / മുറിച്ചുകടക്കാൻ ശ്രമിക്കുന്നവർക്ക് ദുഖിക്കേണ്ടിവരും. ചതിക്കാൻ ശ്രമിക്കുന്നവരോട് പൊറുക്കുന്ന രീതി ഇവർക്കില്ല.

ശുക്രനാണ് രാശ്യാധിപൻ എന്നിരിക്കേ, പ്രണയത്തിലും സൗന്ദര്യത്തിലും ഒരു പ്രത്യേക വാസന ഇവർ പ്രകടിപ്പിക്കും. സുഖഭോഗങ്ങളിലും, തങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലും മുഴുകി സമയം ചിലവഴിക്കുന്ന ഇവർ ചിലപ്പോഴൊക്കെ മടിയന്മാരായിത്തീർന്നേക്കാം. പ്രണയിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ, പൂർണ്ണത ആഗ്രഹിക്കുന്നവർ കൂടിയാണ്. തെറ്റുകുറ്റങ്ങൾ ഉള്ളവരെ ഇവർ ഇഷ്ടപ്പെടുകയില്ല. സുഹൃത്ത്ബന്ധങ്ങളിൽ വിശ്വാസ്യത നിലനിർത്തും. ജീവിതപങ്കാളിയെ കുറിച്ച് അമിതമായ പ്രതീക്ഷകൾ ഉണ്ടായേക്കാം.

ഇടവം രാശിയിലെ സ്ത്രീകളെ ഭൂമിയുടെ തന്നെ പ്രതീകമാണെന്ന് പറയാം. പ്രകൃതിസ്നേഹികളായ ഇവർക്ക് സ്നേഹവും പരിലാളനയും വേണ്ടുവോളം ഉണ്ടാകും. സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിനും, സുരക്ഷയ്ക്കും, സന്തോഷത്തിനും വേണ്ടി സദാ യത്നിക്കും. ആഢംബരവും അലങ്കാരങ്ങളും  ഇവർ ഇഷ്ടപ്പെടും.

ശനിയാഴ്ചകളും, അത്തം നക്ഷത്രം വരുന്ന ദിവസങ്ങളും ഇടവം രാശിക്കാർക്ക് ഭാഗ്യദിനങ്ങൾ ആയിരിക്കില്ല. തിങ്കൾ, വെള്ളി ദിവസങ്ങൾ പൊതുവെ അനുകൂലമായിരിക്കും. പച്ചയും പിങ്കും ഇവർക്ക് ഭാഗ്യ വർണ്ണങ്ങളാണ്. അതുപോലെ, 2, 6, 9, 12, 24 എന്നിവ ഇവരുടെ ഭാഗ്യ സംഖ്യകളാണ്. വജ്രം സ്വർണ്ണത്തിൽ ഘടിപ്പിച്ച് ധരിക്കുന്നത് ഇടവംരാശിക്കാർക്ക് നല്ലതാണ്. മാണിക്യം, മരതകം, ഇന്ദ്രനീലം എന്നിവയും ധരിക്കാവുന്നതാണ്.

തൊഴിൽ രംഗം

ശുക്രൻ രാശ്യാധിപൻ ആയതിനാൽ, കല, സംസ്കാരം, ചിത്രരചന, കവിത, നാടകം തുടങ്ങിയ മേഖലകളിൽ ഇവർ പ്രതിഭ തെളിയിക്കും. നിരന്തരമായ കഠിനാധ്വാനം വേണ്ടിവരുന്ന ഏതൊരു തൊഴിലും ഇവർക്ക് ചേരും. ശാന്തതയോടെ, തങ്ങളുടെ ലക്ഷ്യം കാണുന്നതുവരെ പ്രയത്നിക്കുന്നവരാണ് ഇടവംരാശിക്കാർ. ഒരുനേരം ഒരു ജോലിയിൽ ശ്രദ്ധിക്കാൻ ഇഷ്ടപ്പെടുന്നവരാകും ഇവർ. ഗുണങ്ങൾ, നല്ലൊരു ജീവിതം നയിക്കാൻ ഇവരെ സഹായിക്കും. കൃഷി, ബാങ്കിങ് തുടങ്ങിയ മേഖലകളും ഇവർക്ക് ചേരുന്നതാണ്.

നക്ഷത്രസമൂഹം അനുസരിച്ച് വിവാഹ പൊരുത്ത പട്ടിക:

പുരുഷൻ്റെ നാൾ സ്ത്രീയുടെ നാൾ
കാർത്തിക, രോഹിണി അശ്വതി, ഭരണി
കാർത്തിക, രോഹിണി, മകയിരം കാർത്തിക, രോഹിണി, മകയിരം
കാർത്തിക, രോഹിണി, മകയിരം മകയിരം, തിരുവാതിര, പുണർതം
കാർത്തിക, രോഹിണി, മകയിരം പുണർതം, പൂയം
കാർത്തിക, മകയിരം ഉത്രം, അത്തം
കാർത്തിക, രോഹിണി,  ചിത്തിര
കാർത്തിക, രോഹിണി, മകയിരം അനിഴം
കാർത്തിക, രോഹിണി, മകയിരം തൃക്കേട്ട, അവിട്ടം, ചതയം

പൂരുരുട്ടാതി

View in English

View in Tamil

Previous: മേടം രാശി – വേദ ജ്യോതിഷ സവിശേഷതകൾ