ലിയോ – വേദ ജ്യോതിഷ സവിശേഷതകൾ

ലിയോ - വേദ ജ്യോതിഷ സവിശേഷതകൾ

ലിയോ – വേദ ജ്യോതിഷ സവിശേഷതകൾ

രാശികളിൽ അഞ്ചാമത്തേതാണ് ചിങ്ങം (Leo). രാശിചക്രത്തിൽ, 120 ഡിഗ്രിക്കും 150 ഡിഗ്രിക്കുമിടയിൽ വരുന്ന ചിങ്ങം ഒരു അഗ്നിരാശിയാണ് (പഞ്ചഭൂതങ്ങൾ: അഗ്നി, ജലം, വായു, ഭൂമി, ആകാശം). സൂര്യനാണ് ചിങ്ങത്തിന്റെ രാശ്യാധിപൻ.

മകം, പൂരം, ഉത്രം 1/4 എന്നിവയാണ് ചിങ്ങരാശിയിലെ നക്ഷത്രങ്ങൾ.

ചിങ്ങരാശി സവിശേഷതകൾ

സൂര്യന്റേതുപോലത്തെ വ്യക്തി പ്രഭാവവും, അഗ്നിപോലെ ഊർജ്ജസ്വലരും  ഉത്സാഹം നിറഞ്ഞവരുമാണ് ചിങ്ങരാശിക്കാർ. തങ്ങളുടെ കഴിവും പ്രഭാവവും തെളിയിക്കാനുള്ള അവസരങ്ങൾ ഇവർ വിനിയോഗിക്കും. സിംഹത്തെപ്പോലെ ശക്തരും ധീരരുമായ ഇവർ തങ്ങളുടെ മേധാവിത്വം സ്ഥാപിച്ചെടുക്കുന്നതിൽ മിടുക്കരാണ്.

astrovision

ഒരു നേതാവാകാൻ വേണ്ട ഗുണഗണങ്ങൾ ഉള്ളവരാണ് ചിങ്ങരാശിക്കാർ. ആത്മവിശ്വാസം, നിശ്ചയദാർഢ്യം, ഒപ്പം ആരെയും സ്വാധീനിക്കാൻ കെൽപ്പുള്ള വ്യക്തിപ്രഭാവവും സംസാരശൈലിയും ഇവർക്ക് മേധാവിത്വം നൽകും. സർഗ്ഗാത്മികതയും നർമ്മബോധവുമുള്ള ഇവർക്ക് പലതരത്തിലുള്ള ആളുകളെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ  സാധിക്കും. കരുണയും ആത്മാർത്ഥതയുമുള്ള ഇവർക്ക് സുഹൃത്തുക്കൾ ധാരാളമുണ്ടാകും. ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുന്ന ഇവർ എപ്പോഴും പ്രസന്നമുഖരായിരിക്കും. വെല്ലുവിളികളെ നേരിടുകയും അതിജീവിക്കുകയും ചെയ്യുന്ന ഇവർ തങ്ങളുടെ അന്തസ്സും പ്രതാപവും ഉയർത്തിപ്പിടിക്കും.

കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ കൃത്യമായി ഏറ്റെടുത്ത് നടത്തുന്നവരാണ് ചിങ്ങരാശിക്കാർ. തങ്ങളെ അശ്രയിച്ച് ജീവിക്കുന്നവരെയും കുടുംബാംഗങ്ങളെയും ഇവർ സംരക്ഷിക്കും.

സ്വന്തം വ്യക്തിപ്രഭാവം തെളിയിക്കുവാനും, അതുപോലെ സ്വന്തം ആഗ്രഹങ്ങൾ നേടിയെടുക്കുവാനുമുള്ള അമിതമായ താല്പര്യങ്ങൾ ഇവരെ ചിലപ്പോൾ ക്രൂരന്മാരാക്കും. മറ്റുള്ളവരുടെ ആവശ്യങ്ങൾ അവഗണിച്ച്, ഏതുവിധേനയും സ്വന്തം ആവശ്യങ്ങൾ  നേടിയെടുക്കാൻ ഇവർ ശ്രമിച്ചെന്നുവരും.

ചിങ്ങം രാശിയിൽ ജനിച്ച സ്ത്രീകൾ ചുറുചുറുക്കുള്ളവരും പ്രസന്നവതികളുമായിരിക്കും. സ്നേഹം, കരുണ, ആത്മാർത്ഥത തുടങ്ങിയ ഗുണങ്ങളുള്ള ഇവർക്ക് ഉയർന്ന ജീവിതാഭിലാഷങ്ങളും ഉണ്ടായിരിക്കും. തന്റെ ജീവിതത്തിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇവർ ഇഷ്ടപ്പെടുകയില്ല. അഭിമാനം ഉയർത്തിപ്പിടിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ  അസഹിഷ്ണുത, അലസത, നിർബന്ധബുദ്ധി, പിടിവാശി എന്നിവ കാണിച്ചെന്നിരിക്കും. എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാണ് ചിങ്ങരാശിക്കാർ. രാശിയിലെ സ്ത്രീകൾ, മറ്റുള്ളവരാൽ സ്നേഹിക്കപ്പെടാനും ആദരിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരായിരിക്കും.

ശനിയാഴ്ചകളും, മൂലം നക്ഷത്രവും, ഹിന്ദു കലണ്ടറിലെ 3, 8, 13 തീയതികളും ചിങ്ങരാശിക്കാർക്ക് ശുഭകരമല്ല. ഞായറാഴ്ചകൾ ഇവർക്ക് നല്ലതായിരിക്കും. 1, 3, 10, 19 എന്നിവയാണ് ഇവരുടെ ഭാഗ്യ സംഖ്യകൾ; ഭാഗ്യവർണ്ണങ്ങൾമഞ്ഞ, ഓറഞ്ച്, സ്വർണ്ണനിറം എന്നിവയാണ്. 3, 6, 10, 11 എന്നിവയിലേക്കുള്ള സൂര്യന്റെ ഗോചരം, ചിങ്ങരാശിക്കാർക്ക് അനുകൂലമായിരിക്കും. മാണിക്യം, സ്വർണ്ണത്തിൽ അല്ലെങ്കിൽ ചെമ്പിൽ  ധരിക്കുന്നത് നല്ലതായിരിക്കും.

തൊഴിൽ രംഗം

ഉർജ്ജസ്വലതയും ശുഭാപ്തിവിശ്വാസവുമുള്ള ചിങ്ങരാശിക്കാർക്ക് മാർക്കറ്റിങ് രംഗത്ത് ശോഭിക്കുവാൻ കഴിയും. സാഹസം, ധൈര്യം എന്നിവ പ്രദർശിപ്പിക്കുന്നതിനാൽ സൈനികമേഖലയും, സർഗ്ഗശേഷിയുള്ളവരായതിനാൽ വിനോദമേഖലയും ഇവർക്ക് അനുയോജ്യമാണ്. ഏറ്റെടുത്ത ജോലി ആത്മാർത്ഥമായി പൂർത്തീകരിക്കാൻ ശ്രമിക്കുന്നവരാണിവർ. തടി, ഭൂമി, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ വിജയം കൈവരിക്കുവാൻ ഇവർക്ക് കഴിയും. വിദ്യാഭ്യാസം, ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകൾ എന്നിവയിലും ചിങ്ങരാശിക്കാർ താല്പര്യം പ്രകടിപ്പിക്കും

നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുവാൻ ഇഷ്ടപ്പെടുന്നവരും, മറ്റുള്ളവരാൽ നിയന്ത്രിക്കപ്പെടുന്നത് ഇഷ്ടപ്പെടാത്തവരുമാണ് ചിങ്ങരാശിക്കാർ. സ്വതന്ത്രമായി ചെയ്യാൻ കഴിയുന്ന അല്ലെങ്കിൽ മറ്റുള്ളവരെ നിയന്ത്രിക്കാൻ കഴിയുന്ന തൊഴിലുകൾ ഇവർ ഇഷ്ടപ്പെട്ടും. മാനേജ്മെൻറ്, രാഷ്ട്രീയം തുടങ്ങിയ മേഖലകൾ തിരഞ്ഞെടുക്കാവുന്നതാണ്.

പൊരുത്തം

മകം, പൂരം, ഉത്രം 1/4 എന്നിവയാണ് ചിങ്ങരാശിയിലെ നക്ഷത്രങ്ങൾ. ചിങ്ങരാശിയിലെ പൂരുഷന്  അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങളാണ് താഴെ പറയുന്നത്.

പുരുഷൻ  സ്ത്രീ
മകം, പൂരം     അശ്വതി 
മകം, പൂരം, ഉത്രം   ഭരണി 
പൂരം, ഉത്രം രോഹിണി 
മകം            മകയിരം 
മകം, പൂരം, ഉത്രം         തിരുവാതിര, പുണർതം 
ഉത്രം        പൂയം 
മകം, പൂരം        അത്തം, മൂലം 
മകം, പൂരം, ഉത്രം      പൂരൂരുട്ടാതി, ഉതൃട്ടാതി  
പൂരം, ഉത്രം          രേവതി

View in English

View in Tamil

Previous: കർക്കിടകം – വേദ ജ്യോതിഷ സവിശേഷതകൾ

SoulMate - Horoscope Matching Software