പഞ്ചാംഗം
ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെയുളള സമയത്തെയാണ് ഒരു ദിവസമായി കണക്കാക്കുന്നു. ജ്യോതിഷത്തിൽ സമയത്തിന് സർവ്വപ്രധാനമായ സ്ഥാനമാണുള്ളത്. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ രണ്ട് അണുകങ്ങൾ പോലും വ്യത്യസ്ഥമാണ്. ജ്യോതിഷത്തിൽ സമയത്തെ അല്ലെങ്കിൽ കാലത്തെ സൂചിപ്പിക്കുന്ന അഞ്ച് മാനങ്ങളെയാണ് പഞ്ചാംഗം എന്നുപറയുന്നത്. ദിനം, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയാണ് ആ അഞ്ച് മാനങ്ങൾ.
ദിനം/ആഴ്ച്ച – 7 ദിവസങ്ങൾ
ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി
നക്ഷത്രങ്ങൾ 27
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി
തിഥി
ഒരു ചന്ദ്രദിനം അഥവാ ചന്ദ്രസ്ഫുടത്തിൽ നിന്നും സൂര്യസ്ഫുടം കുറയ്ക്കുന്നതാണ് തിഥി. ഇവ പതിനഞ്ചെണ്ണം.
പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വെളുത്ത/കറുത്ത വാവ്.
കരണം
തിഥിയുടെ പകുതിയാണ് കരണം, വെളുത്ത പ്രഥമ ഉത്തരാർദ്ധം മുതൽ കറുത്ത ചതുർദശി പൂർവ്വാർദ്ധം കൂടി ആകെ 28 തിഥി. ഇവയ്ക്ക് കരണങ്ങൾ 56.
ചരകരണങ്ങൾ
- സിംഹം, 2. പുലി, 3. പന്നി, 4. കഴുത, 5. ആന, 6. പശു, 7. വിഷ്ടി
ഈ 7 ചരകരണങ്ങൾ 8 പ്രാവശ്യം ആവർത്തിക്കുന്നു.
വെളുത്ത പ്രഥമയുടെ പൂർവ്വാർദ്ധം, കറുത്ത ചതുർദശിയുടെ ഉത്തരാർദ്ധം, കറുത്ത വാവിന്റെ രണ്ട് ഭാഗം; ഈ നാല് കരണങ്ങളും സ്ഥിരകരണങ്ങൾ ആകുന്നു.
അവ: 1. പുളള്, 2. നാൽക്കാലി, 3. പാമ്പ്, 4. പുഴു എന്നിവയാണ്. ഇവ ഒരിക്കൽ മാത്രം വരുന്നു.
നിത്യയോഗങ്ങൾ
സൂര്യസ്ഫുടവും ചന്ദ്രസ്ഫുടവും കൂട്ടികിട്ടുന്നതാണ് നിത്യയോഗം. ഇവ 27 എണ്ണം.
- വിഷ്കംഭ , 2. പ്രീതി , 3. ആയുഷ്മാന്‍ , 4. സൗഭാഗ്യ , 5. ശോഭന , 6. അതിഗണ്ഡ , 7. സുകർമ്മ , 8.ധൃതി , 9. ശൂലം , 10.ഗണ്ഡ , 11. വൃദ്ധി , 12. ധ്രുവ , 13. വ്യാഘാത , 14. ഹർഷണ, 15. വജ്ര , 16. സിദ്ധി , 17. വൃതിപാത , 18. വരിയാൻ , 19. പരിഘ , 20. ശിവ , 21. സിദ്ധ , 22. സാദ്ധ്യ , 23. സുഭ്ര , 24. ബ്രാഹ്മ , 25. മഹേന്ദ്ര , 26. വൈധൃതി , 27. ശുഭ
ഇവയുടെ ദൈർഘ്യം നക്ഷത്ര ദൈർഘ്യം പോലെ 13 ഡിഗ്രി 20 മിനിട്ടാണ്.
Previous: രാശിചക്രം