ലഗ്നം

ലഗ്നം - FREE Astrology Lessons in Malayalam

ലഗ്നം

ഒരാളുടെ ജനന സമയത്ത് അല്ലെങ്കിൽ ഒരു സംഭവം നടക്കുന്ന സമയത്ത്, കിഴേക്കേ ചക്രവാളത്തിൽ ഉദിച്ച് നിൽക്കുന്ന രാശിയെയാണ് ലഗ്നം എന്ന് പറയുന്നത്. ലഗ്നത്തെഎന്നാണ് രാശിചക്രത്തിൽ അടയാളപ്പെടുത്തുന്നത്. ജാതകഗണനത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ലഗ്നം. ഇതിനെ ഇൻഗ്ളീഷിൽ Ascendant എന്ന് പറയുന്നു

astrovision

ഏത് മാസത്തിലാണോ ഒരു വ്യക്തി ജനിക്കുന്നത്, രാശിയായിരിക്കും അയാളുടെ ഉദയരാശി അഥവാ Sun Sign. മേടമാസത്തിലാണ് ഒരാൾ ജനിച്ചതെങ്കിൽ, സൂര്യന്റെ സ്ഥാനം മേടത്തിലായിരിക്കും. അപ്പോൾ, ജാതകത്തിൽ, ഉദയരാശിയായ മേടത്തിൽ‘ (രവി/സൂര്യൻ) എന്ന് രേഖപ്പെടുത്തിയിരിക്കും.

ജനിച്ച സമയത്തിന്റെ കൃത്യത ജാതകഗണനത്തിൽ, വളരെ പ്രധാനമാണ്. ഇതനുസരിച്ചാണ് ലഗ്നരാശി കണ്ടെത്തി () അടയാളപ്പെടുത്തുന്നത്. ഒരു രാശിക്ക് എതാണ്ട് 2 മണിക്കൂർ അഥവാ 5 നാഴിക ദൈർഘ്യം ഉണ്ടായിരിക്കും. ഇത് സ്ഥല വ്യത്യാസം അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. മേടം ഒന്നാം തീയതിക്കായിരിക്കും മേടം രാശി പൂർണ്ണമായും ഉദയം മുതലുണ്ടാവുക. മേടമാസത്തിൽ, ഓരോ ദിവസം കഴിയുന്തോറും ഉദയരാശിയിലെ മേടത്തിന്റെ സമയവും കുറഞ്ഞു കുറഞ്ഞു വരും. മേടമാസത്തിലെ അവസാന ദിവസം ആയാൽ, മേടത്തിൽ കുറച്ച് വിനാഴികയെ (മിനിറ്റുകൾ) ബാക്കിയുണ്ടാവുകയുള്ളൂ.

ലഗ്നം മുതലാണ് ഭാവങ്ങൾ കണക്കാക്കുന്നത്. ജനിച്ച സമയവും, സ്ഥലവും തെറ്റിയാൽ ലഗ്നവും തെറ്റുന്നു. അതിനാൽ, ലഗ്നം കണ്ടെത്തുന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ലഗ്നം കണ്ടുപിടിക്കുന്നതിന് പലതരത്തിലുളള രീതികളുണ്ടെങ്കിലും, പ്രധാനമായി മൂന്ന് രീതിയിലാണ് ഇത് നിർണ്ണയിക്കുന്നത്.

1. ഉദയാസ്തമയ സമയങ്ങളും, ഉദയാൽപരവും, അസ്തമയാൽപരവും, ഓരോ ദേശത്തുളള രാശിമാനവും അനുസരിച്ച് ലഗ്നം നിർണ്ണയിക്കുന്ന രീതി. സാധാരണയായി ജ്യോത്സ്യന്മാർ ചെയ്യുന്നത്.

2. ജനന സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും കണക്കിലെടുത്ത്, Table of Ascendents ഉപയോഗിച്ചുള്ള കൂടുതൽ സൂക്ഷ്മമായ രീതി.

3. ത്രികോണമിതി (Trigonometry) ഫോർമുലകളും, അക്ഷാംശരേഖാംശങ്ങളും ഉപയോഗിച്ചുള്ള ഏറ്റവും സൂക്ഷ്മമായ  രീതി

ജനിച്ച നക്ഷത്രം ഏത് കൂറിലാണ് എന്ന് നോക്കി, കൂറിൽ അഥവാ രാശിയിൽ ചന്ദ്രന്റെ സ്ഥാനം‘  രേഖപ്പെടുത്തുന്നു. തുടർന്ന് മറ്റ് ഗ്രഹങ്ങളെയും (ബുധൻ, ശുക്രൻ, കുജൻ, ഗുരു, ശനി, രാഹു, കേതു) രേഖപ്പെടുത്തുന്നു..

ഓരോ ദിവസത്തെയും ഗ്രഹസ്പുടങ്ങൾ പഞ്ചാംഗത്തിൽ കൊടുക്കാറുണ്ട്. അതായത് സ്ഥലങ്ങളിലെ, രാവിലെ 5.30 നുളള ഗ്രഹസ്പുടങ്ങളാണ് കൊടുക്കാറുള്ളത്. ഇതിൽ നിന്നും ജനിച്ച സമയത്തുളള ഗ്രഹസ്പുടങ്ങൾ സൂക്ഷ്മമായി കണ്ടുപിടിച്ച് എഴുതുന്നു. ഓരോ ദിവസത്തെയും പകലും, രാത്രിയും ഉളള ഗുളികോദയരാശിയെയും പഞ്ചാംഗത്തിൽ പരാമർശിക്കാറുണ്ട്. ഇതിൽ നിന്നും ഗുളികൻ നിൽക്കുന്ന രാശിയേയും അടയാളപ്പെടുത്താവുന്നതാണ്. കൂടാതെ, ദിവസത്തെ തിഥി, കരണം, നിത്യയോഗം, സൂര്യാസ്തമനം മുതലായവയും പഞ്ചാംഗം നോക്കി അറിയാവുന്നതാണ്.

View in English

Previous: അപഹാരകാലം കണക്കാക്കൽ