ഗ്രഹനില
ഭൂമിക്ക് ചുറ്റുമായുള്ള ഒരു സാങ്കല്പിക പാതയാണ് ജ്യോതിഷത്തിലെ
രാശിചക്രം. സൂര്യചന്ദ്രൻമ്മാരും, മറ്റ് ഗ്രഹങ്ങളും, രാഹുകേതുക്കളും,
ഗുളികനും, ലഗ്നവുമെല്ലാം ഈ പാതയിൽ കൂടി ഭൂമിയെ ഭ്രമണം ചെയ്യുന്നു
എന്നാണ് സങ്കൽപം. ചന്ദ്രൻ ഭൂമിയേയും, ഭൂമി സൂര്യനേയുമാണ്
വലംവെയ്ക്കുന്നതെങ്കിലും, ഇവ, മറ്റ് ഗ്രഹങ്ങൾക്കൊപ്പം, ഭൂമിയെ
ചുറ്റുന്നതായാണ് ജ്യോതിഷത്തിൽ രേഖപ്പെടുത്തുന്നത്.
ഒരു വ്യക്തിയുടെ ജനനസമയത്ത് അല്ലെങ്കിൽ ഒരു സംഭവം നടക്കുമ്പോൾ, ഓരോ
ഗ്രഹങ്ങളും എവിടെ നിൽക്കുന്നു (ഏതേത് രാശികളിൽ, എത്രയെത്ര
ഡിഗ്രികളിൽ) എന്ന് കാണിക്കുന്നതാണ് ഗ്രഹനില. രാശിചക്രത്തിന്റേതായ
രൂപം അല്ലെങ്കിൽ ഗ്രഹനില ചാർട്ടായി വരച്ചുകാട്ടുന്നതിൽ പ്രാദേശികമായി
വ്യത്യാസം ഉണ്ടെങ്കിലും, പൊതുവെ ചതുരത്തിലുളള ചാർട്ടാണ്
ഉപയോഗിക്കുന്നത്. പാശ്ചാത്യ ജ്യോതിഷികൾ വൃത്താകൃതിയിലുള്ള
ചാർട്ടാണ് ഉപയോഗിക്കുന്നത്.
Previous: ലഗ്നം