ഭാവങ്ങൾ

ഭാവങ്ങൾ -

ഭാവങ്ങൾ

ലഗ്നം സ്ഥിതി ചെയ്യുന്ന രാശിയെ ലഗ്നരാശി എന്ന് പറയുമെങ്കിലും, രാശി മുഴുവനും ലഗ്നമാകുന്നില്ല. രാശിയിൽ ലഗ്നം നിൽക്കുന്ന ഡിഗ്രിയും, മിനിട്ടും, സെക്കന്റുമാണ് യഥാർത്ഥ ലഗ്നം. ലഗ്നഭാവം, ലഗ്നസ്ഫുടത്തിൽ നിന്നും 15 ഡിഗ്രി മുന്നോട്ടും 15 ഡിഗ്രി പിന്നോട്ടും (മൊത്തത്തിൽ 30 ഡിഗ്രി) വ്യാപിച്ച് നിൽക്കുന്നു. ലഗ്നസ്ഫുടത്തിനോട് 15 ഡിഗ്രി കൂട്ടുമ്പോൾ കിട്ടുന്നത് ലഗ്നഭാവത്തിന്റെ അവസാന ഭാഗവും, ലഗ്നസ്പുടത്തിൽ നിന്ന് 15 ഡിഗ്രി പിന്നോട്ട് കണക്കാക്കുമ്പോൾ കിട്ടുന്നത് ഒന്നാം ഭാവത്തിന്റെ ആദ്യ ഭാഗവുമായിരിക്കും. ലഗ്നസ്ഫുടം എന്നത് ലഗ്നഭാവത്തിന്റെ മധ്യമാണ്.

അതായത്, ലഗ്നസ്ഫുടം മേടത്തിൽ 10 ഡിഗ്രി 15 മിനിട്ട് ആണെങ്കിൽ, 15 ഡിഗ്രി മുന്നോട്ട്കൂട്ടുമ്പോൾ കിട്ടുന്നത് മേടം 25 ഡിഗ്രി 15 മിനിട്ടാണ്. ലഗ്നസ്പുടത്തിൽ നിന്ന് 15 ഡിഗ്രി പിന്നോട്ട് കൂട്ടിയാൽ ലഭിക്കുന്നത് മീനം 25 ഡിഗ്രി 15 മിനിട്ട് ആകുന്നു. ഇവിടെ, ലഗ്നഭാവം എന്നത് മീനം 25 ഡിഗ്രി 15 മിനിട്ട്മുതൽ മേടം 25 ഡിഗ്രി 15 മിനിട്ട്വരെയുളള 30 ഡിഗ്രി ആകുന്നു. ഒന്നാം ഭാവത്തിന്റെ അവസാനത്തിൽ നിന്ന് 30 ഡിഗ്രി ആകുമ്പോൾ രണ്ടാം ഭാവവും, അവിടെ നിന്നും 30 ഡിഗ്രി ആകുമ്പോൾ മൂന്നാം ഭാവവും ആകുന്നു. ക്രമത്തിൽ 12 ഭാവങ്ങൾ ഉണ്ടാകുന്നു.

ഭാവസന്ധി 

രണ്ട് ഭാവങ്ങൾ തമ്മിൽ ചേരുന്ന ഭാഗത്തെയാണ് ഭാവസന്ധി എന്ന് പറയുന്നത്. അതായത് ഓരോ രാശിയിലേയും 25 ഡിഗ്രി 15 മിനിട്ട്‌. ഭാവസന്ധിയിൽ നിൽക്കുന്ന ഗ്രഹം നിർജ്ജീവമായിരിക്കും. ഗ്രഹങ്ങളുടെ സ്ഫുടങ്ങൾക്കനുസരിച്ച്, അവയുടെ ഭാവത്തിൽ മാറ്റം വരാവുന്നതാണ്. അതായത്, രാശിചക്രത്തിലെ ഗ്രഹസ്ഥിതികൾ  തന്നെ ഭാവത്തിലും വന്നു കൊളളണമെന്നില്ല

ഉദാഹരണത്തിന്, മേടം രാശി ലഗ്നമാണെന്ന് സങ്കൽപ്പിക്കുക. രാശിചക്രത്തിൽ, അവിടെ ഗുരുവിനെയും, ചന്ദ്രനെയും കാണിച്ചിട്ടുണ്ട്. അതുപോലെ, പന്ത്രണ്ടാമത്തെ രാശിയായ മീനത്തിൽ ശുക്രനെയും, ബുധനെയും കാണിച്ചിട്ടുണ്ട്. ഇവിടെ ലഗ്നസ്ഫുടം 0 രാശി 10 ഡിഗ്രി 15 മിനിറ്റാണെന്നും സങ്കൽപ്പിക്കുക. അതുപോലെ, ഗുരുവിന്റെ സ്ഫുടം 0 രാശി 28 ഡിഗ്രി 10 മിനിട്ടും, ചന്ദ്രന്റെ സ്ഫുടം ‌ 0 രാശി 3 ഡിഗ്രി 12 മിനിട്ടുമാണെന്ന് വിചാരിക്കുകഅപ്പോൾ ഗുരു നിൽക്കുന്നത് മേടം 28 ഡിഗ്രി കഴിഞ്ഞ് 10 മിനിറ്റിലും, ചന്ദ്രൻ നിൽക്കുന്നത്  മേടം 3 ഡിഗ്രി കഴിഞ്ഞ് 12 മിനിറ്റിലുമാണ്.

ലഗ്നസ്ഫുടം 0 രാശി 10 ഡിഗ്രി 15 മിനിട്ടാണെന്നിരിക്കെ, ലഗ്നഭാവം മീനം 25 ഡിഗ്രി 15 മിനിട്ടു മുതൽ മേടം 25 ഡിഗ്രി 15 മിനിട്ടുവരെയായിരിക്കും. അപ്പോൾ ഗുരു മേടം 28 ഡിഗ്രി 10 മിനിറ്റിൽ നിൽക്കുന്നതിനാൽ, അത് ഒന്നാം ഭാവത്തിന് പുറത്ത് രണ്ടാം ഭാവത്തിൽ വന്നുചേരും. ചന്ദ്രൻ  മേടം 3 ഡിഗ്രി 12 മിനിറ്റിൽ ആയതിനാൽ, ഒന്നാം ഭാവത്തിൽ / ലഗ്നഭാവത്തിൽ തന്നെ നിലകൊള്ളും

ഒന്നാം ഭാവത്തിന്റെ തുടക്കം പന്ത്രണ്ടാം ഭാവത്തിന്റെ അവസാനമായിരിക്കെ, കുംഭം 25 ഡിഗ്രി 15 മിനിട്ട് മുതൽ മീനം 25 ഡിഗ്രി 15 മിനിട്ടുവരെയായിരിക്കും പന്ത്രണ്ടാം ഭാവം. ശുക്രന്റെ സ്ഫുടം 11 –ആം രാശി 25 ഡിഗ്രി 20 മിനിട്ടും, ബുധന്റെ സ്ഫുടം 11 –ആം രാശി 10 ഡിഗ്രി 15 മിനിട്ടും ആണെങ്കിൽ, ശുക്രൻ ലഗ്നഭാവത്തിലും, ബുധൻ 12 –ആം ഭാവത്തിലുമാകുന്നു. രാശിചക്രത്തിൽ 12 –ആം ഭാവത്തിൽ സ്ഥിതിചെയ്യുന്ന ശുക്രൻ ഭാവം കൊണ്ട് ലഗ്നഭാവത്തിൽ വന്നുചേരും. ബുധന്‍ 12 –ആം ഭാവത്തിൽ തന്നെ നിലകൊള്ളും

രാശിചക്രത്തിലെയും, ഭാവത്തിലെയും മാറ്റങ്ങൾ ശ്രദ്ധിക്കുക.

രാശിചക്രംBhava Chart

ഭാവം

Rashi Chart

Previous: ഗ്രഹകാരകത്വം – ശുക്രൻ, ശനി, രാഹു, കേതു