ദശകളും ദശാകാലവും
ദശ | നക്ഷത്രങ്ങൾ | വർഷം |
കേതു | അശ്വതി, മകം, മൂലം | 7 |
ശുക്രൻ | ഭരണി, പൂരം, പൂരാടം | 20 |
സൂര്യൻ | കാർത്തിക, ഉത്രം, ഉത്രാടം | 6 |
ചന്ദ്രൻ | രോഹിണി, അത്തം, തിരുവോണം | 10 |
ചൊവ്വ | മകയിരം, ചിത്തിര, അവിട്ടം | 7 |
രാഹു | തിരുവാതിര, ചോതി, ചതയം | 18 |
വ്യാഴം | പുണർതം, വിശാഖം, പൂരൂരുട്ടാതി | 16 |
ശനി | പൂയം, അനിഴം, ഉതൃട്ടാതി | 19 |
ബുധൻ | ആയില്യം, തൃക്കേട്ട, രേവതി | 17 |
മേൽ പറഞ്ഞിരിക്കുന്നത് പോലെയാണ് ഓരോ ഗ്രഹത്തിന്റെയും ദശാകാലം. ഒരു ഗ്രഹത്തിന്റെ മഹാദശ അല്ലെങ്കിൽ ദശാകാലം എന്നത്, ആ ഗ്രഹത്തിന്റെ ഉൾപ്പെടെ ഒൻപത് ഗ്രഹങ്ങളുടെയും നിർദ്ദിഷ്ട വീതപ്രകാരമുളള ഒൻപത് അപഹാരങ്ങൾ ചേർന്നതാണ്. എല്ലാ ഒൻപത് ഗ്രഹങ്ങൾക്കും അപഹാരങ്ങളുണ്ട്. ഒരു ദശ തുടങ്ങുമ്പോഴുള്ള ആദ്യത്തെ അപഹാരം ആ ദശാനാഥന്റേതു തന്നെയാണ്. പിന്നീട്, ക്രമം അനുസരിച്ച് ഓരോ ഗ്രഹത്തിന്റെയും അപഹാരങ്ങൾ വരുന്നു. അപഹാരത്തെ അന്തർദശ അല്ലെങ്കിൽ ഭുക്തി എന്നും പറയുന്നു.
Previous: നക്ഷത്രദശ