ജ്യോതിഷത്തിൽ സമയത്തിനുളള പ്രാധാ

ജ്യോതിഷത്തിൽ സമയത്തിനുളള പ്രാധാന്യം

ജ്യോതിഷത്തിൽ സമയത്തിനുളള പ്രാധാ

ജ്യോതിഷത്തിൽ സമയം സർവ്വപ്രധാനമാണ്. സമയത്തിന്റെ ഏറ്റവും ചെറിയ രണ്ട് അണുകങ്ങൾ പോലും വ്യത്യസ്ഥമാണ്. സമയത്തിന്റെ ഓരോ അണുവും ഈ ഭൂമിയിലെ ജീവിജാലങ്ങളെ പലതരത്തിൽ സ്വാധീനിക്കുന്നു. പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ജനിപ്പിക്കുന്നതും നശിപ്പിക്കുന്നതും കാലമാണ്. ഗ്രഹങ്ങളുടെ ചലനവും അവ ജീവജാലങ്ങളിൽ സ്വാധീനം ചെലുത്തുന്നതും കാലചക്രത്തെ ആധാരമാക്കിയാണ്. ഈ കാലം 9 തരത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.

ബ്രാഹ്മം, ദിവ്യം, പിത്രൃം, പ്രജാപത്യം, ഗൗരവം, സൗരവം, സാവനം, ഛന്ദ്രം, അര്‍ക്ഘം, സൌരമാനം കൊണ്ട് ദിനരാത്രി പ്രമാണങ്ങളെയും, ഷഢശീതി, വിഷ്ണുപതി എന്നീ പുണ്യകാലങ്ങളെയും അറിയാം. പ്രതിപദം തുടങ്ങി അമാവാസി വരെയുളള മൂപ്പതു തിഥികൾ ഒരു ചന്ദ്രമാസം ആകുന്നു. നക്ഷത്രഗോളത്തിന്റെ ഒരു പരിഭ്രമണം ഒരു നക്ഷത്ര ദിവസമാണ്. ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെയുളള 60 നാഴിക സമയം ഒരു സാവന ദിനം. 360 സാവന ദിനങ്ങൾ കൂടിയത് ഒരു സാവനവര്‍ഷം. 365.25 ദിവസം ഒരു സൗരവര്‍ഷം. കല്പ എന്നത് ബ്രഹാമാവിന്റെ ഒരു ദിവസമാണ്. ഇത് നമ്മുടെ 432 ദശലക്ഷം വര്‍ഷങ്ങൾക്ക് തുല്യമാണ്.

യുഗങ്ങൾ നാലെണ്ണം:

1. കൃത അഥവാ സത്യ – 17,28,000 മനുഷ്യവര്‍ഷം
2. ത്രേതാ – 12,96,000 മനുഷ്യവര്‍ഷം
3. ദ്വാപരം – 8,64,000 മനുഷ്യവര്‍ഷം
4. കലി – 4,32,000 മനുഷ്യവര്‍ഷം

കലിയുഗം 3102 B.C.യിൽ ആരംഭിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

View in English

View in Tamil

 

Previous: ഭാരതീയ ജ്യോതിഷത്തിലെ പ്രധാന വിഭാഗങ്ങൾ

മലയാളം ജ്യോതിഷ സോഫ്റ്റ്‌വെയർ സൗജന്യമായി ഡൗൺലോഡ് ചെയ്യൂ – Download Now!!!