നക്ഷത്രദശ

നക്ഷത്രദശ - FREE Astrology Lessons in Malayalam

നക്ഷത്രദശ

ഗ്രഹങ്ങളുടെ സ്ഥാനവും ബലവും അനുസരിച്ച് യോഗങ്ങളും, യോഗങ്ങളുടെ ബലമനുസരിച്ച് ദശാഫലങ്ങളുമുണ്ടാകുന്നു. നക്ഷത്രദശ, കാലചക്രദശ, നിസ്സർഗ്ഗദശ, നിര്യാണദശ, ഗുളികദശ തുടങ്ങി പല ദശകൾ ജ്യോതിഷത്തിലുണ്ടെങ്കിലും, നക്ഷത്രദശയ്ക്കാണ് ഇവയിൽ ഏറ്റവും പ്രാധാന്യം. നക്ഷത്രദശ കണക്കാക്കുന്നതിനായി പല രീതികളുണ്ടെങ്കിലും, 120 കൊല്ലം ആവർത്തിക്കുന്ന വിംഷോത്തരി ദശ സമ്പ്രദായമാണ് കൂടുതൽ പ്രചാരത്തിലുള്ളത്. ഇതനുസരിച്ച് ഒരു മനുഷ്യായുസ്സ് 120 വർഷങ്ങളായി ഗണിച്ചിരിക്കുന്നു. 120 വർഷത്തെ 9 ഗ്രഹങ്ങൾക്കായി സമയവീതം ചെയ്തിരിക്കുന്നു. ഇതിൽ, ഓരോ ഗ്രഹത്തിനും പ്രത്യേകം സമയമുണ്ട്. ഗ്രഹങ്ങളുടെ സമയത്തെ ഗ്രഹത്തിന്റെ ദശാകാലം എന്ന് പറയുന്നു. ഇത് നക്ഷത്രപ്രകാരം  മനസ്സിലാക്കാവുന്നതാണ്.

astrovision

27 നക്ഷത്രങ്ങളെ മൂന്ന് വീതം ഒൻപത് ഗ്രഹങ്ങളുടെ ദശാകാലമായി വിഭജിച്ചിരിക്കുന്നു. ജന്മ നക്ഷത്രത്തിന്റെ അധിപനായ ഗ്രഹം ഏതാണോ, ദശയിലാകും ഒരു മനുഷ്യായുസ്സ് ആരംഭിക്കുന്നത്. ഉദാ:- അശ്വതി, മകം, മൂലം നക്ഷത്രങ്ങളിൽ ജനിച്ചാൽ ആദ്യം കേതു ദശയും, ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളിൽ ജനിച്ചാൽ ആദ്യം ശുക്രദശയുമായിരിക്കും

അശ്വതി നക്ഷത്രത്തിൽ, 13 ഡിഗ്രി 20 മിനിറ്റ് (60 നാഴിക)ന് കേതു 7 വർഷം എന്നാണ് കണക്ക്. അശ്വതി നക്ഷത്രത്തിൽ ജനിച്ച സമയം കഴിച്ച് ബാക്കി 10 ഡിഗ്രിയേ ഉളളൂ എങ്കിൽ, കേതുദശ എത്ര കാലം (വർഷം, മാസം, ദിവസം) എന്നു കണക്ക് കൂട്ടേണ്ടതാണ്. ഒരു കുട്ടിയുടെ ആദ്യത്തെ ദശക്ക് ശിഷ്ടദശ അല്ലെങ്കിൽ ഗർഭശിഷ്ടദശ എന്നു പറയുന്നു. 

View in English

 

Previous: രാശി ഗണ്ഡാന്തവും ഞാറ്റുവേലയും