രാശി ഗണ്ഡാന്തവും ഞാറ്റുവേലയും

രാശി ഗണ്ഡാന്തവും ഞാറ്റുവേലയും

രാശി ഗണ്ഡാന്തവും ഞാറ്റുവേലയും

രാശിഗണ്ഡാന്തം

കർക്കിടകം രാശിയുടെ അവസാന അര നാഴികയും, ചിങ്ങം രാശിയുടെ ആദ്യത്തെ അര നാഴികയും, വൃശ്ചികം രാശിയുടെ അവസാന അര നാഴികയും, ധനു രാശിയുടെ ആദ്യത്തെ അര നാഴികയും, മീനം രാശിയുടെ അവസാന അര നാഴികയും, മേടം രാശിയുടെ ആദ്യത്തെ അര നാഴികയും ഗണ്ഡാന്ത ദോഷമുളള രാശികളാകുന്നു. രാശി ഗണ്ഡാന്ത സമയങ്ങളിൽ ജനിക്കുന്നയാളുടെ കുടുംബക്കാർക്ക് ദോഷമുണ്ടാകാൻ സാധ്യതകളുണ്ട്.

astrovision

ഞാറ്റുവേല 

ചന്ദ്രൻ ഒരു നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നതിനെയാണ് നാൾ എന്നുപറയുന്നത്. ഇപ്രകാരം, ഒരു നക്ഷത്രത്തിലൂടെയുള്ള സൂര്യന്റെ  ഗതിയെയാണ് ഞാറ്റുവേല എന്നുപറയുന്നത്. 12 മാസം കൊണ്ട് 27 നക്ഷത്ര സമൂഹത്തിലൂടെ സൂര്യൻ കടന്നു പോകുന്നു. അപ്പോൾ ഒരു ഞാറ്റുവേല സമയം ഏതാണ്ട് 14 ദിവസം ആകുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിൽക്കുന്നതിനെ നക്ഷത്രത്തിന്റെ ഞാറ്റുവേല എന്നു പറയുന്നു. ഒരു രാശിയിൽ 2 1/4  നക്ഷത്രം ഉള്ളതിനാൽ,ഒരു മാസത്തിൽ 2 ഞാറ്റുവേലകൾ ഉണ്ടാകും. ഒരു മാസത്തിൽ, ഏതൊക്കെ നക്ഷത്ര കൂറുകളാണോ, നക്ഷത്രങ്ങളുടെ ഞാറ്റുവേലകളായിരിക്കും.

ഉദാ: തിരുവാതിര ഞാറ്റുവേലയെ മഴയുടെ സമൃദ്ധിക്കായി നോക്കാറുണ്ട്. മിഥുനക്കൂറിൽ വരുന്ന നക്ഷത്രമാണ് തിരുവാതിര. അപ്പോൾ, മിഥുന മാസത്തിലാണ് തിരുവാതിര ഞാറ്റുവേല. പഞ്ചാംഗങ്ങളിൽ  ഞാറ്റുവേലകളുടെ തുടക്കവും, അവസാനവും വൃക്തമായി പരാമർശിക്കാറുണ്ട്.

നക്ഷത്രങ്ങളിലൂടെയുള്ള ഗ്രഹങ്ങളുടെ ഗതിയെ ഗ്രഹപ്പകർച്ചകൾ എന്ന് പഞ്ചാംഗങ്ങളിൽ പരാമർശിക്കുന്നു.

View in English

Previous: ശുഭഗ്രഹങ്ങൾ, പാപഗ്രഹങ്ങൾ, പക്ഷബലങ്ങൾ