നക്ഷത്രങ്ങൾ

നക്ഷത്രങ്ങൾ

നക്ഷത്രങ്ങൾ

സൂര്യനെപ്പോലെ സ്വയം  പ്രകാശിക്കുന്ന ഗോളങ്ങളാണ് നക്ഷത്രങ്ങൾ. കോടിക്കണക്കിന് നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ടെങ്കിലും, 27 നക്ഷത്ര സമൂഹങ്ങളെയാണ് ഭാരതീയ ജ്യോതിഷത്തിൽ പ്രധാനമായും പരിഗണിച്ചിട്ടുള്ളത്.

astrovision

ഭാരതീയ ജ്യോതിഷത്തിലെ 27 നക്ഷത്ര(സമൂഹ)ങ്ങൾ

1 അശ്വതി (അശ്വിനി)

2 ഭരണി  (ഭരണി)

3 കാർത്തിക (കൃതിക)

4 രോഹിണി (രോഹിണി)

5 മകയിരം (മൃഗശിര)

6 തിരുവാതിര (ആർദ്ര

7 പുണർതം (പുനർവസു

8 പൂയം (പുഷ്യമി)  

9 ആയില്യം (അശ്ലേഷ)

10 മകം (മക)

11 പൂരം (പൂർവ്വഫൽഗുനി

12 ഉത്രം (ഉത്തരഫൽഗുനി

13 അത്തം (ഹസ്ത

14 ചിത്തിര (ചിത്ര)  

15 ചോതി (സ്വാതി

16 വിശാഖം (വിശാഖ

17 അനിഴം (അനുരാധ)  

18 തൃക്കേട്ട (ജ്യേഷ്ട

19 മൂലം (മൂല

20 പൂരാടം (പൂർവ്വ ആഷാഢ

21 ഉത്രാടം (ഉത്തര ആഷാഢ

22 തിരുവോണം (ശ്രാവണ

23 അവിട്ടം (ധനിഷ്ട

24 ചതയം (സതഭീഷ

25 പൂരൂരുട്ടാതി (പൂർവ്വഭദ്ര

26 ഉതൃട്ടാതി (ഉത്തരഭദ്ര

27 രേവതി (രേവതി

ഒരു വ്യക്തിയുടെ ജനനസമയത്തുള്ള ചന്ദ്രന്റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അയാളുടെ ജന്മനക്ഷത്രം നിശ്ചയിക്കുന്നത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്, ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നതുകൊണ്ട് തന്നെ, ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഭൂമിയെ ഒരുപ്രാവശ്യം പ്രദക്ഷിണം വയ്ക്കാൻ, ചന്ദ്രന് 27 ദിവസവും 7 മണിക്കൂറും 47 മിനിറ്റും ആവശ്യമാണ്. 29 ദിവസവും 13 മണിക്കൂറും കൊണ്ടാണ് തന്റെ അച്ചുതണ്ടിൽ ചന്ദ്രൻ ഒരുവട്ടം കറങ്ങുന്നത്. ഭ്രമണസമയം പ്രദക്ഷിണസമയത്തേക്കാൾ കൂടുതൽ ആയതുകൊണ്ട്, ചന്ദ്രന്റെ ഒരുവശം മാത്രമേ നമ്മൾ കാണുന്നുള്ളൂ. ചന്ദ്രനിൽ, 14 3/4 ദിവസം പകലും, അത്രയും തന്നെ ദിവസം രാത്രിയുമാണ്. ഒരു ചന്ദ്രമാസം എന്നത് 29 1/2 ദിവസവും, ഒരു ചന്ദ്രവർഷം എന്നത് 364 ദിവസവുമാണ്.