ചന്ദ്രമാസങ്ങളും ചന്ദ്രക്കൂറും

ചന്ദ്രമാസങ്ങളും ചന്ദ്രക്കൂറും

ചന്ദ്രമാസങ്ങളും ചന്ദ്രക്കൂറും

മറ്റ് ഗ്രഹങ്ങളെ പോലെ, പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് ചന്ദ്രന്റെയും സഞ്ചാരം. ഭൂമി, തന്റെ അച്ചുതണ്ടിൽ പടിഞ്ഞാറ്‍  നിന്നും കിഴക്കോട്ട് കൂടുതൽ വേഗത്തിൽ തിരിയുന്നതിനാലാണ്, ചന്ദ്രൻ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. ഭൂമിയെ ഒരുപ്രാവശ്യം പ്രദക്ഷിണം വയ്ക്കാൻ, ചന്ദ്രന് 27 ദിവസവും 7 മണിക്കൂറും 47 മിനിറ്റും ആവശ്യമാണ്. ഒരു പ്രദക്ഷിണത്തെയാണ്, ഒരു ചന്ദ്രമാസമായി കണക്കാക്കുന്നത്.

astrovision

ചന്ദ്രമാസങ്ങൾ 

മീനമാസത്തിലെ അമാവാസി കഴിഞ്ഞ് പ്രതിപദം മുതൽ അടുത്ത അമാവാസിവരെയുളള കാലമാണ് ആദ്യ ചന്ദ്രമാസമായ ചൈത്രം. തുടർന്ന്, മേടത്തിലെ അമാവാസി കഴിഞ്ഞ് പ്രതിപദം മുതൽ അടുത്ത (ഇടവത്തിലെ) അമാവാസിവരെയുള്ള കാലം അടുത്ത ചന്ദ്രമാസമായ വൈശാഖം ആകുന്നു. ഇപ്രകാരം 12 ചന്ദ്രമാസങ്ങൾ.

1. ചൈത്രം 2. വൈശാഖം 3. ജ്യേഷ്ടം 4. ആഷാഢം 5. ശ്രാവണം 6. ദാദ്രപദം (പ്രേഷ്ടപദം) 7. ആശ്വിനം 8. കാർത്തിക 9. മാർഗ്ഗർഷം 10. പൗഷം 11. മാഘം

12. ഫാൽഗുനം.

12 മാസങ്ങൾ ചേരുന്നതാണ് ഒരു ശകവർഷം. 1957 മാർച്ച് 22 മുതൽ, ഭാരത സർക്കാരിന്റെ രാഷ്ട്രീയ പഞ്ചാംഗത്തിലെ മാസങ്ങൾക്കുളള പേര് ഇവയാണ്

രാശി ചക്രത്തിൽ മൊത്തം 12 രാശികൾ. ഒരു നക്ഷത്രത്തിന് 60 നാഴിക (24 മണിക്കൂർ) അല്ലെങ്കിൽ 13 ഡിഗ്രി 20 മിനിറ്റ് ദൈർഘ്യമാണുള്ളത്. ഓരോ നക്ഷത്രത്തേയും 15 നാഴിക (6 മണിക്കൂർ) അല്ലെങ്കിൽ 3 ഡിഗ്രി 20 മിനിറ്റ് വീതമുളള നാല് പാദങ്ങളായി തിരിച്ചിരിക്കുന്നു. ഒരു രാശിയിൽ, 2 1/4 നക്ഷത്രം അല്ലെങ്കിൽ ഒൻപത് നക്ഷത്ര പാദങ്ങൾ  സ്ഥിതി ചെയ്യുന്നു (27 ഹരണം 12 = 2 1/4 നക്ഷത്രങ്ങൾ ഒരു രാശിയിൽ വരുന്നു). ചന്ദ്രൻ സ്ഥിതി ചെയ്യുന്ന രാശിയെയാണ് കൂറ് എന്നു പറയുന്നത്. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ  രാശിമണ്ഡലത്തിലെ 12 രാശികളെയും തരണം ചെയ്യുന്നു. ചന്ദ്രൻ ഒരു രാശിയിൽ  2 1/4 ദിവസം അതായത് 2 ദിവസം 6 മണിക്കൂർ 38 മിനിറ്റ് 34 സെക്കന്റ് നേരം ഉണ്ടായിരിക്കും.

ചന്ദ്രക്കൂറുകൾ 

1. അശ്വതി, ഭരണി, കാർത്തിക 1/4                      മേടക്കൂറ്‍ 

2. കാർത്തിക 3/4, രോഹിണി, മകയിരം 1/2      ഇടവക്കൂറ്‍   

3. മകയിരം 1/2, തിരുവാതിര, പുണർതം 3/4     മിഥുനക്കൂറ്‍ 

4. പുണർതം 1/4, പൂയം, ആയില്യം                       കർക്കിടകക്കൂറ്‍ 

5. മകം, പൂരം, ഉത്രം 1/4                                            ചിങ്ങക്കൂറ്‍ 

6. ഉത്രം 3/4, അത്തം, ചിത്തിര 1/2                          കന്നിക്കൂറ്‍ 

7. ചിത്തിര 1/2, ചോതി, വിശാഖം 3/4                   തുലാക്കൂറ്‍ 

8. വിശാഖം 1/4, അനിഴം, തൃക്കേട്ട                       വൃശ്ചികക്കൂറ്‍  

9. മൂലം, പൂരാടം, ഉത്രാടം 1/4                                  ധനുക്കൂറ്‍ 

10. ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2         മകരക്കൂറ്‍ 

11. അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി  3/4           കുംഭക്കൂറ്‍  

12. പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി              മീനക്കൂറ്‍  

View in English

Previous: നക്ഷത്രങ്ങൾ