ഗ്രഹകാരകത്വം – ബുധൻ, ഗുരു
ബുധൻ
വിദ്യാകാരകൻ, വാക്ചാതുര്യം, കണക്ക്, ശാസ്ത്രവിദ്യ, ഉന്നതവിദ്യാഭ്യാസം, ഗുരുശിഷ്യബന്ധം, വാർത്താ വിനിമയം, വേദാന്തം, ഫലിതം, കവിത, അമ്മാവൻ, അനന്തിരവൻ, ബന്ധുക്കൾ, വിഷ്ണുഭക്തി, ഉപവാസം, അവതാര മൂര്‍ത്തികൾ, യുവരാജാവ്, ദൂതൻ, മധ്യസ്ഥത, ജാലവിദ്യ, കൈക്കൂലി, ത്വക്ക് തുടങ്ങിയവയാണ് ബുധൻ കാരകനായിട്ടുള്ള മേഖലകൾ.
ഗുരു/വ്യാഴം
എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും സ്വാത്തികമായ ഗ്രഹമാകുന്നു വ്യാഴം. സന്താനകാരകൻ, ധനകാരകൻ, സ്വര്‍ണ്ണം, ധനസമ്പാദ്യം, കർമ്മകാരകൻ, ജീവനോപായം, ജോലി, ഗുരുസ്ഥാനം, ബുദ്ധിചൈതന്യം, ഉന്നത വിദ്യാഭ്യാസം, വാക് വൈഭവം, മനഃശാസ്ത്രം, ദൈവഭക്തി, ഭാര്യാസുഖം, ഭർതൃസുഖം, വിദ്വത്വം, വടക്ക് കിഴക്കേ ദിക്ക്, ഭാഗ്യം, സന്യാസം, ഭണ്ഡാരം, മന്ത്രങ്ങൾ, ദയ, പൂജാരി, ആചാര്യൻ, ആചാരം, പിതാവിന് കർമ്മം ചെയ്യാനുളള യോഗം മുതലായവ വ്യാഴം കാരകനായിട്ടുള്ള കാര്യങ്ങളാകുന്നു.
വ്യാഴം സ്വാധീനിക്കുന്ന ആൾ ദൈവഭക്തിയുളള ആളായിരിക്കും. വ്യാഴം ഗൃഹത്തിലെ ഐശ്വര്യത്തെ സ്വാധീനിക്കുന്നു. വ്യാഴത്തിന് മറ്റുളള ഗ്രഹങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കും. വ്യാഴയോഗം, ദൃഷ്ടി മുതലായവ ദോഷങ്ങളെ ഇല്ലാതാക്കും.
Previous: ഗ്രഹകാരകത്വം – സൂര്യൻ, ചന്ദ്രൻ, ചൊവ്വ