ഗ്രഹകാരകത്വം – സൂര്യൻ, ചന്ദ്രൻ, ചൊവ്വ

ഗ്രഹകാരകത്വം - സൂര്യൻ, ചന്ദ്രൻ, ചൊവ്വ

ഗ്രഹകാരകത്വം – സൂര്യൻ, ചന്ദ്രൻ, ചൊവ്വ

നവഗ്രഹങ്ങളിൽ ഓരോന്നിനും അവയുടേതായ കാരകത്വം ഉണ്ട്. അതായത് ഓരോ ഗ്രഹവും ചില പ്രത്യേക കാര്യങ്ങൾക്ക് / കർത്തവ്യങ്ങൾക്ക് ഹേതുവാകുന്നു.

ഒരാളുടെ പിതാവിനെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് കാരകൻ സൂര്യൻ അഥവാ ആദിത്യനാണ്. മാതാവിനെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് കാരകൻ ചന്ദ്രനാണ്. സൂര്യൻ ജീവനേയും, ചന്ദ്രൻ ശരീരത്തേയും സൂചിപ്പിക്കുന്നു.

astrovision

സൂര്യൻ 

ആദിത്യൻ  കാരകനായിട്ടുള്ള മേഖലകൾ ഇവയാണ്. പിതൃകാരകൻ, പിതാവ്, പിതാവ് വഴിയുളള മുൻ തലമുറ, പ്രാണകാരകൻ, ആത്മകാരകൻ, ആയുസ്സ്, ആത്മസുഖം, പ്രതാപം, കീർത്തി, ഉദ്യോഗസമ്പത്ത്, അധികാരം, ഉന്നതി, ധൈര്യം, തലസ്ഥാനം, സർക്കാർ, ഭരണകാര്യങ്ങൾ, ന്യായാധിപൻ, വൈദ്യരംഗം,  ദേവസ്ഥാനം, പകൽ, കിഴക്ക് ദിക്ക്, സ്വർണ്ണം, ചെമ്പ്, അഗ്നി, ജ്യോതിഷം, ശിവഭക്തി, ഗായത്രിമന്ത്രം, മഹർഷിമാർ, തത്വശാസ്ത്രം, മാന്ത്രിക കർമ്മങ്ങൾ, രുദ്രാക്ഷം, ഉഷ്ണരോഗങ്ങൾ, അസ്ഥി, വിറക്, ആന തുടങ്ങിയവ.

ചന്ദ്രൻ

മാതൃകാരകൻ, മാതാവ്, വാൽസല്യം, ദേഹകാരകൻ, മനഃകാരകൻ,  മനസ്സ്, ദേഹസുഖം, ദേഹസൗന്ദര്യം, പാൽ, സ്ത്രീ, സ്ത്രീ സംബന്ധമായ എല്ലാം, മൃദുത്വം, ആഭരണങ്ങൾ, കർണ്ണാഭരണങ്ങൾ, വീണ, മാംസളമായ എല്ലാ വസ്തുക്കളും, ഉദ്യോഗം, കീർത്തി, സ്തുതി, ശാന്തത, കുങ്കുമം, ചന്ദനം, രാത്രി, വടക്ക് പടിഞ്ഞാറ് ദിക്ക്, കൃഷി, കായ്കനികൾ, ജലം, പുഷ്പങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, പനിനീര്, കരിമ്പ്, പഞ്ചസാര, പുളി, സുഖഭോജനം, മധുരപലഹാരങ്ങൾ, മധുരമുളള മദ്യം, വെചാമരം, കുട, വിശറി, ജലദോഷം തുടങ്ങിയവ.  

ചൊവ്വ/കുജൻ 

സഹോദരകാരകൻ, പട്ടാളം, പോലീസ്, ധൈര്യം, ആപത്ത്, ക്രൂരത, നിർവ്വികാരത, യുദ്ധം, ആയുധങ്ങൾ, പരാക്രമം, ഓജസ്സ്, ഭൂമി, മംഗല്യം, കളളൻ, ശത്രു, വിനയം (വഞ്ചിക്കുന്നതിനുവേണ്ടി അതിവിനയം കാണിക്കൽ), കൊലപാതകം, കുപ്രസിദ്ധി, തുടങ്ങിയവ.

View in English

Previous: ഗ്രഹനില