ലൈഫ്‌സൈൻ എംഇ ലൈറ്റ്: – മലയാളം ജാതകം

ലൈഫ്സൈൻ എംഇ ലൈറ്റ്: ഫ്രീ ജാതകം ആപ്പ്

LifeSign ME Lite - Astrology in Malayalamഒരു ഉത്തമ മലയാളം ജാതകം ആപ്പ്, തികച്ചും സൗജന്യമായി!

 

ഇൻസ്റ്റാൾ ചെയ്യൂ.. പ്ലേ സ്റ്റോറിൽ നിന്നും

മൊബൈലിൽ മലയാളം ജാതകം തയ്യാറാക്കാൻ സഹായിക്കുന്ന ഒരു ഉത്തമ ജ്യോതിഷ സോഫ്റ്റ് വെയറാണ് ആസ്ട്രോവിഷന്റെ ‘ലൈഫ്‌സൈൻ എംഇ ലൈറ്റ്: ഫ്രീ ജാതകം‘. മലയാളം ജാതകം വളരെ വേഗത്തിലും കൃത്യതയോടെയും മൊബൈലിൽ തയ്യാറാക്കാൻ ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും. സ്വന്തം ജാതകം നോക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനും, ജ്യോതിഷികൾക്കും, ജ്യോതിഷം പഠിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ സൗജന്യ മലയാളം ജ്യോതിഷം സോഫ്റ്റ് വെയർ. നിങ്ങൾ എവിടെ ആയാലും, നിങ്ങൾ ആഗ്രഹിക്കുന്ന സമയം മൊബൈലിലൂടെ ജാതകം തയ്യാറാക്കി വിശകലനം ചെയ്യാൻ ഈ ആപ്ലിക്കേഷൻ ഉപകരിക്കും. ജ്യോതിഷികൾക്ക് കൂടുതൽ കാര്യക്ഷമമായ രീതിയിൽ ജ്യോതിഷ സേവനങ്ങൾ നൽകാൻ ഇത് സഹായിക്കും. ഒരു യാത്രയിൽ ആണെങ്കിൽ കൂടിയും, ഓൺലൈൻ മലയാളം ജാതകം തയ്യാറാക്കി വിശകലനം ചെയ്യാൻ ഈ  ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് സാധ്യമാകും.

ജ്യോതിഷ ഗണിതങ്ങളിലെ കൃത്യത അസ്ട്രോവിഷൻ സോഫ്റ്റ് വെയറുകളുടെ പ്രത്യേകതയാണ്. ലൈഫ്‌സൈൻ എംഇ ലൈറ്: ഫ്രീ ജാതകം സോഫ്റ്റ് വെയർ കൃത്യമായ ജ്യോതിഷ കണക്കുകളും പ്രവചനങ്ങളും നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഒരാളുടെ ജനനവിവരങ്ങൾ (ജനന സമയം, തീയതി, സ്ഥലം) അറിയാമെങ്കിൽ, അയാളുടെ കൃത്യമായ മലയാളം ജാതകം ഈ ആപ്പിലൂടെ ഞൊടിയിടയിൽ തയ്യാറാക്കാം. കൃത്യതയ്ക്കും, വേഗതയ്ക്കും പുറമെ, ഉപയോഗത്തിലെ അസങ്കീർണ്ണതയും ഈ ആപ്പിനെ വ്യത്യസ്തമാക്കുന്നു. ആസ്ട്രോവിഷന്റെ സമ്പൂർണ്ണ മൊബൈൽ ജാതക  സോഫ്റ്റ് വെയറായ ലൈഫ്‌സൈൻ എംഇ സ്റ്റാൻഡേർഡിന്റെ സൗജന്യ വേർഷനാണ് ‘ലൈഫ്‌സൈൻ എംഇ ലൈറ്റ്: ഫ്രീ ജാതകം‘. കണക്കുകളും പ്രവചനങ്ങളും ഉൾപ്പെടുന്ന സൗജന്യ ഓൺലൈൻ മലയാളം ജാതകം മൊബൈലിൽ തയ്യാറാക്കാൻ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യൂ.

ലൈഫ്‌സൈൻ എംഇ ലൈറ്റ്: ഫ്രീ ജാതകം അപ്പ് 

Astrology in Malayalam - LSMELiteഇൻസ്റ്റാൾ ചെയ്‌താൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ 

ജാതകം അതിവേഗത്തിൽ തയ്യാറാക്കാം 

കൃത്യമായ ജ്യോതിഷ ഗണിതങ്ങളും പ്രവചനങ്ങളും 

സങ്കീർണ്ണതകളില്ലാത്ത ആപ്പ്. നിഷ്പ്രയാസം ഉപയോഗിക്കാവുന്നത്.

ജാതകം തയ്യാറാക്കാം എവിടെ നിന്നും, ഏത് നേരത്തും.

യാത്രയ്ക്കിടയിലും ജ്യോതിഷ വിശകലനങ്ങൾ സാധ്യമാക്കുന്നു.

ജ്യോതിഷ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.

കൂടുതൽ ജ്യോതിഷ സേവനങ്ങളും, അതുവഴി കൂടുതൽ വരുമാനവും.

ഇൻഗ്ളീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മറാത്തി, ബംഗാളി, ഒഡിയ ഭാഷകളിലും ലഭ്യം.

പ്രാദേശിക ചാർട്ടുകൾ – ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ, കേരളം, ബംഗാളി, ശ്രീലങ്കൻ ചാർട്ടുകൾ  

മികച്ച വില്പനാനന്തരസേവനം.

ഫീച്ചറുകൾ – കണക്കുകളും പ്രവചനങ്ങളും 

പഞ്ചാംഗം അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ.

പര്യന്തർദശ: ഓരോ അപഹാരത്തിലെയും, പര്യന്തർദശകൾ കണ്ടെത്തുന്നു.

ഷോഡശവർഗ്ഗം: ജാതകത്തെ പതിനാറായി വിഭജിച്ച ഷോദശവർഗ്ഗ ചാർട്ടുകളും, ടേബിളുകളും, മറ്റ് അനുബന്ധ വിവരങ്ങളും. രാശി ചാർട്ട്, ഹോര ചാർട്ട്, സപ്താംശ ചാർട്ട്, നവാംശ ചാർട്ട് തുടങ്ങിയ നിരവധി ചാർട്ടുകളും വിവരങ്ങളും.

സയന – നിരായന രേഖാംശങ്ങൾ: രേഖാംശ കണക്കുകൾ, രാശി, രാശി രേഖാംശം, നക്ഷത്രം, നക്ഷത്രാധിപർ തുടങ്ങിയ ഒട്ടനവധി വിവരങ്ങൾ.

ഗ്രഹബലം, ഗ്രഹാവസ്ഥ:  ഗ്രഹങ്ങളെ സംബന്ധിക്കുന്ന വിവിധ ജ്യോതിഷ  വിശകലനങ്ങൾ.

വർഗ്ഗോത്തമം, വർഗ്ഗഭേദം: ഗ്രഹങ്ങളുടെ ബലവും സ്വാധീനവും സംബന്ധിച്ചുള്ള സൂക്ഷ്മങ്ങളായ വിവരങ്ങൾ നൽകുന്ന വർഗ്ഗോത്തമം വർഗ്ഗഭേദം ടേബിളുകൾ.

വർഗ്ഗ ചാർട്ടുകൾ: ജീവിതത്തിലെ വിവിധ മേഖലകളിൽ, ഗ്രഹങ്ങൾ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുള്ള വിശദമായ പഠനം.

ജൈമിനി സമ്പ്രദായം: ജൈമിനി ദൃഷ്ടികൾ, കാരകം, കാരകാംശം, ലഗ്നം, ഭാവം, ആരൂഢം, ഉപപദം തുടങ്ങിയ ജൈമിനി സമ്പ്രദായം അനുസരിച്ചുള്ള കണക്കുകളും വിവരങ്ങളും.

അയനാംശങ്ങൾ: ലഹിരി/ചിത്രപക്ഷം അയനാംശം, രാമൻ അയനാംശം, കൃഷ്ണമൂർത്തി അയനാംശം, തിരുകണിതം അയനാംശം 

നഗരങ്ങളുടെ വിവരശേഖരം: ലോകത്തിലെ പ്രധാന നഗരങ്ങളുടെ അക്ഷാംശ രേഖാംശ വിവരങ്ങളും, അവിടുത്തെ സമയക്രമങ്ങളും.

ചുവടെയുള്ള പ്രവചനങ്ങളെ സംബന്ധിക്കുന്ന വിശദമായ റിപ്പോർട്ടിന് ‘ലൈഫ്‌സൈൻ എംഇ ലൈറ്റ്: ഫ്രീ ജാതകം‘ പ്രീമിയം വേർഷനിലേക്ക് അപ്ഗ്രെയ്‌ഡ്‌ ചെയ്യേണ്ടതാണ്.

LifeSign ME Standardഭാവങ്ങൾ: 12 ഭാവങ്ങളുടെയും വിശകലനങ്ങളും അനുബന്ധ പ്രവചനങ്ങളും. സ്വഭാവം, വ്യക്തിത്വം, കുടുംബം, വിവാഹം, തൊഴിൽ, സമ്പത്ത്, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിന്റെ സകല മേഖലകളേയും സംബന്ധിക്കുന്ന പ്രവചനങ്ങൾ.

ദശ അപഹാരങ്ങൾ: ദശ അപഹാര കാലങ്ങളെ സംബന്ധിക്കുന്ന വിശദമായ വിവരങ്ങൾ, അവ സംബന്ധിച്ച പ്രവചനങ്ങൾ, ദോഷങ്ങൾക്കുള്ള പരിഹാരങ്ങൾ.

ജന്മനക്ഷത്ര ഫലങ്ങൾ: ജന്മനക്ഷത്രത്തെ സംബന്ധിക്കുന്ന പ്രവചനങ്ങളും, ദോഷങ്ങൾക്കുള്ള പരിഹാരങ്ങളും.

യോഗങ്ങൾ: ജാതകത്തിലുള്ള വിവിധ യോഗങ്ങളും, അവ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനവും.

ഗോചരഫലങ്ങൾ: ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്കുള്ള ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും, അത് ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും. സൂര്യൻ, ഗുരു, ശനി, എന്നിവയുടെ ഗോചരഫലങ്ങൾ – പ്രവചനങ്ങളും പരിഹാരങ്ങളും.

ദോഷങ്ങളും പരിഹാരങ്ങളും: ജാതക ദോഷങ്ങളും, അവയ്ക്കുവേണ്ട പരിഹാരങ്ങളും. ചൊവ്വ ദോഷം, രാഹു-കേതു ദോഷങ്ങൾ തുടങ്ങിയവയുണ്ടെങ്കിൽ, അവ കണ്ടെത്തി പരിഹാരം നിർദ്ദേശിക്കുന്നു.

അനുകൂല സമയങ്ങൾ: തൊഴിൽ, വിവാഹം, ബിസിനസ്സ്, വീട് വെയ്ക്കൽ തുടങ്ങിയവയ്ക്ക് അനുകൂലമായ സമയങ്ങൾ.

അഷ്ടകവർഗ്ഗം: അഷ്ടകവർഗ്ഗ സമ്പ്രദായ പ്രകാരമുള്ള ചാർട്ടുകളും, പ്രവചനങ്ങളും. ജീവിതത്തെ സംബന്ധിക്കുന്ന സമഗ്രമായ പഠനത്തിന് ഇത് ഉപകരിക്കും.

മേൽപ്പറഞ്ഞ കണക്കുകളും പ്രവചനങ്ങളും ഉൾപ്പെടുന്ന ‘ലൈഫ്‌സൈൻ എംഇ ലൈറ്: ഫ്രീ ജാതകം’ ഒരു ഉത്തമ മലയാളം ജാതകം ആപ്പാകുന്നു. ഒരു സൗജന്യ മലയാള ജ്യോതിഷം ആപ്പിൽ ഇത്രയും ലഭിക്കുമ്പോൾ, മറ്റൊന്നിനെ കുറിച്ച് എന്തിന് ചിന്തിക്കണം?

എവിടെ നിന്നും, ഏത് നേരത്തും മൊബൈലിൽ ജാതകം തയ്യാറാക്കാൻ, ഇൻസ്റ്റാൾ ചെയ്യൂ ലൈഫ്‌സൈൻ എംഇ ലൈറ്: ഫ്രീ ജാതകം

View in English

View in Tamil