ഭാവബല നിർണ്ണയം
12 ഭാവങ്ങളിൽ, ഓരോന്നും ജീവിതത്തിലെ ഓരോരോ മേഖലകളെ പ്രതിനിധാനം ചെയ്യുന്നു അല്ലെങ്കിൽ നിയന്ത്രിക്കുന്നു. ഭാവങ്ങളുടെ ബലത്തിന് അനുസൃതമാണ്, ഓരോ മേഖലകളിലേയും ഏറ്റക്കുറച്ചിലുകളും ഭാഗ്യനിർഭാഗ്യങ്ങളും. ഭാവബലം നിർണ്ണയിക്കുന്ന വിവിധ ഘടകങ്ങളാണ് താഴെ പറയുന്നത്.
-ഭാവനാഥനായ ഗ്രഹത്തിന്റെയും, മറ്റ് ശുഭഗ്രഹങ്ങളുടെയും, 9 ആം ഭാവാധിപന്റേയും യോഗ / ദൃഷ്ടിക ൾ ഭാവങ്ങൾക്ക് ബലം ഉണ്ടാക്കും.
-ലഗ്നാദി 12 ഭാവങ്ങളും അതായത് ഭാവനാഥന്മാരുടെ യോഗ / ദൃഷ്ടികളോട് കൂടി ഇരുന്നാൽ ഭാവബലം ഉണ്ടാകും.
-ഓരോ ഭാവത്തിന്റെയും 12 ലും, 2 ലും ശുഭഗ്രഹങ്ങൾ സ്ഥാനം പിടിച്ചാൽ, ആ ഭാവത്തിന് ശുഭ മദ്ധ്യസ്ഥിതി ഉണ്ടാകുന്നു. ഇത് ഭാവത്തിന് ബലം ഉണ്ടാക്കുന്നു. പാപമദ്ധ്യസ്ഥിതി വന്നാൽ ബലഹാനിയായിരിക്കും ഫലം.
-6, 8, 12 എന്നീ ഭാവനാഥന്മാരുടെ യോഗ / ദൃഷ്ടി ഇല്ലാതിരിക്കുമ്പോൾ ഭാവങ്ങൾക്ക് ബലം ഉണ്ടാകുന്നു. 6, 8, 12 ഭാവനാഥന്മാരുടെ യോഗ / ദൃഷ്ടി ഉണ്ടാകുമ്പോൾ ബലഹാനി ഉണ്ടാക്കുന്നു.
-പാപഗ്രഹങ്ങളുടെ യോഗ / ദൃഷ്ടികൾ ഇല്ലാതിരിക്കുമ്പോൾ ഭാവങ്ങൾക്ക് ബലം ഉണ്ടാകുന്നു. പാപ ഗ്രഹങ്ങളുടെ യോഗ / ദൃഷ്ടികൾ ഉണ്ടാകുമ്പോൾ ബലഹാനി ഉണ്ടാക്കുന്നു
-2, 4, 5, 7, 9, 10 എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ ഉണ്ടായാൽ ഭാവത്തിന് ബലം സിദ്ധിക്കുന്നു.
-ഭാവാധിപൻ 6, 8, 12 ലോ, നീചരാശിയിലോ, മൗഢ്യം പ്രാപിച്ചോ, പാപഗ്രഹങ്ങളുടെ യോഗ / ദൃഷ്ടികളോടു കൂടിയോ നിന്നാൽ, ഭാവത്തിന് ബലമില്ലാതാകുന്നു.