യോഗങ്ങളിൽ വച്ച് ഏറെ പ്രധാനപ്പെട്ടതാണ് ഗജകേസരിയോഗം. ചന്ദ്ര കേന്ദ്രത്തിൽ ( 1, 4, 7, 10 ) വ്യാഴം വരുമ്പോളാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്. ചന്ദ്രനും വ്യാഴത്തിനും ബലമുണ്ടെങ്കിൽ ഈ യോഗം പൂർണ്ണഫലപ്രദമായിരിക്കും.
ഉയർച്ച, വളർച്ച, ഭാഗ്യം, പ്രശസ്തി, അറിവ്, ധനം എന്നിവയെ ഒക്കെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് വ്യാഴം. മനസ്സ്, മൃദുലത, ഹൃദയം, ക്ഷേമം, സന്തോഷം തുടങ്ങിയവ ചന്ദ്രൻ പ്രതിനിധീകരിക്കുന്ന ചില മേഖലകളാണ്. ഗജകേസരിയോഗമുള്ളവർ രാജതുല്യമായ ഗുണങ്ങൾ അനുഭവിക്കും. സമ്പത്ത്, പ്രശസ്തി, അറിവ്, ഐശ്വര്യം, സർവ്വവിധ ഭാഗ്യം, ശത്രുവിന് മേൽ ജയം, സർവ്വമേഖലകളിലെയും വിജയം, ദീർഘായുസ്സ് എന്നിവ അവർക്ക് വന്നുചേരും. കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കാനുള്ള കഴിവ്, ബുദ്ധിസാമർത്ഥ്യം, മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് തുടങ്ങിയവയും ഈ യോഗക്കാർക്കുണ്ടാകും.
ജാതക സംബന്ധമായ ചില വസ്തുതകൾ നോക്കി, ഗജകേസരിയോഗത്തിന്റെ ഗുണങ്ങൾ എത്രത്തോളമുണ്ടാകും എന്നറിയുവാൻ കഴിയും.
–വ്യാഴത്തിന്റെയും ചന്ദ്രന്റെയും ബലം.
–ചന്ദ്രനിൽ നിന്നും വ്യാഴത്തിന്റെ സ്ഥാനം ( 1, 4, 7, 10 ഭാവങ്ങൾ )
–ലഗ്നവശാലുള്ള ചന്ദ്രന്റെയും വ്യാഴത്തിന്റെയും സ്ഥാനം.
–ചന്ദ്രന്റെയും വ്യാഴത്തിന്റെയും രാശികൾ.
–ദശ അവസ്ഥ.
Previous: ഭാവബല നിർണ്ണയം