ഗുളികൻ: കൂടുതൽ വിവരങ്ങൾ

ഗുളികൻ - FREE Malayalam Astrology Lesson

ഗുളികൻ സൂര്യനോട് ചേർന്നുനിന്നാൽ പിതാവിന് ദോഷം, ചന്ദ്രനോട് ചേർന്നുനിന്നാൽ അമ്മയ്ക്ക് ബുദ്ധിമുട്ട്, ചൊവ്വയോട് ചേർന്നുനിന്നാൽ സഹോദരങ്ങളുമായി വേർപാട് എന്നിവയൊക്കെയാണ് ഫലം.

astrovision

ബുധനുമായി ചേർന്നുനിന്നാൽ മാനസിക അസുഖവും, ശുക്രനോട് ചേർന്നുനിന്നാൽ വിഷങ്ങളിൽ നിന്നുളള ഉപദ്രവവും, വ്യാഴത്തോട് ചേർന്നുനിന്നാൽ കപടനാട്യവും, കേതുവുമായി ചേർന്നുനിന്നാൽ അംഗഹീനത്വവും ഉണ്ടാകാം.

മറ്റ് ഗ്രഹങ്ങളുമായി ചേരുമ്പോൾ മാന്ദി അവയുടെ ഗുണങ്ങളെ നശിപ്പിക്കുകയും, ദോഷങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുമുളള അസുഖങ്ങളും, കഷ്ടതകളും ഉണ്ടാക്കുന്ന മാന്ദി അത് നിൽക്കുന്ന ഭാവത്തിനെ നശിപ്പിക്കുകയും ചെയ്യുന്നു. മാന്ദി നിൽക്കുന്ന രാശിയുടെ അധിപൻ ഒരു പാപിയായിത്തീരുമെന്നാണ് ചില ജ്യോതിഷ ആചാര്യന്മാർ പറയുന്നത്.

മാന്ദി നിൽക്കുന്ന ത്രികോണരാശികളിൽ ഒന്നിലോ, ഗുളികനവാംശക രാശിയിലോ ആയിരിക്കും സാധാരണയായി ജനനം സംഭവിക്കുന്നത്.

സർവ്വ പാപങ്ങളുടെയും ദോഷങ്ങളുടെയും ഉറവിടമായാണ് സാധാരണയായി ഗുളികകാലത്തെ കണക്കാക്കുന്നത്. എന്നാൽ, കച്ചവടം, വേദപഠനം, ഗൃഹപ്രവേശം, ഔഷധസേവ, ധാന്യശേഖരണം, കടം തീർക്കൽ, ആഭരണ ധാരണം തുടങ്ങിയ ചില പ്രത്യേക കർമ്മങ്ങൾക്ക് ഗുളികകാലം ശുഭകരമാണെന്നും പറയപ്പെടുന്നു.

Astro-Vision presents theBest Jyotish Software for Prasna, Muhurtha and Panchanga Predictions.

 

Previous: ഗുളികൻ അഥവാ മാന്ദി