രാശികൾ – നിറങ്ങളും ദോഷങ്ങളും
പന്ത്രണ്ട് രാശികളിൽ, ഓരോന്നിനും സവിശേഷമായ ഗുണഗണങ്ങളുണ്ട്; ഇതനുസരിച്ച് ഇവയെ പഞ്ചഭൂതങ്ങളുമായി (ജലം, വായു, ഭൂമി, അഗ്നി, ആകാശം) ബന്ധപ്പെടുത്തിയിരിക്കുന്നു. രാശികളുടെ നൈസർഗ്ഗികമായ സ്വഭാവഗുണങ്ങൾ കണക്കിലെടുത്ത്, ഓരോന്നിനും ഓരോരോ നിറങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇപ്രകാരം, ഒരു വ്യക്തി തന്റെ രാശിയുമായി ബന്ധപ്പെട്ടുള്ള നിറം ഉപയോഗിക്കുന്നത്, അയാൾക്ക് ശുഭകരമായിരിക്കും എന്നാണ് വിശ്വാസം.
രാശികൾ |
ഭൂതം |
അനുബന്ധ നിറങ്ങൾ |
മേടം | അഗ്നി | ചുവപ്പ് |
ഇടവം | ഭൂമി | വെളുപ്പ് |
മിഥുനം | വായു | പച്ച |
കർക്കിടകം | ജലം | ഇളം ചുവപ്പ് / പാടലവർണ്ണം |
ചിങ്ങം | അഗ്നി | തവിട്ടുനിറം |
കന്നി | ഭൂമി | ചാരനിറം |
തുലാം | വായു | വിവിധ വർണ്ണങ്ങൾ |
വൃശ്ചികം | ജലം | കറുപ്പ് |
ധനു | അഗ്നി | സ്വർണ്ണനിറം |
മകരം | ഭൂമി | മഞ്ഞ |
കുംഭം | വായു | വിവിധ വർണ്ണങ്ങൾ |
മീനം | ജലം | ഇരുണ്ട തവിട്ടുനിറം |
പഞ്ചഭൂതങ്ങളിൽ അഞ്ചാമത്തേതായ ആകാശം എല്ലാ രാശികളിലും ഉൾപ്പെട്ടിരിക്കുന്നു എന്നാണ് സങ്കൽപം.
ത്രിദോഷങ്ങളും രാശികളും
രാശികൾ | അനുബന്ധ ദോഷം |
മേടം, ചിങ്ങം, ധനു | പിത്തം |
ഇടവം, കന്നി, മകരം | വാതം |
മിഥുനം, തുലാം, കുംഭം | സമ്മിശ്രിതം |
കർക്കിടകം, വൃശ്ചികം, മീനം | കഫം |
Astro-Vision presents theBest Jyotish Software for Prasna, Muhurtha and Panchanga Predictions.
Previous: രാശി ചിഹ്‌നങ്ങളും ദിക്കുകളും