രാശികൾ
കേന്ദ്ര രാശികൾ
1, 4, 7, 10 ഭാവങ്ങൾ. ഇവയാണ് ഗ്രഹനിലയുടെ അല്ലെങ്കിൽ ജീവിതത്തിന്റെ ശക്തികേന്ദ്രമെന്ന് പറയുന്നത്. ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള പ്രാപ്തി / സാധ്യതകൾ തീരുമാനിക്കുന്നത് ഇവയാണ്.
ത്രികോണ രാശികൾ
1, 5, 9 ഭാവങ്ങൾ. ഭാഗ്യം, ബുദ്ധി, അറിവ്, വിജയം എന്നിവയുമായി ബന്ധപ്പെട്ട ഈ രാശികൾ ഒരുവന്റെ ധർമ്മത്തെ സൂചിപ്പിക്കുന്നു.
പണപരം
2, 5, 8, 11 ഭാവങ്ങൾ. വരുമാനം, വസ്തുവകകളുടെ ഭദ്രത, സംരക്ഷണം, സ്ഥിരത എന്നിവയെ സൂചിപ്പിക്കുന്നു.
ആപോക്ലിമം
3, 6, 10, 12 ഭാവങ്ങൾ. ഈ ഭാവങ്ങളിലെ ഗ്രഹങ്ങൾ പൊതുവെ ദുർബലമായിരിക്കും.
ഉപചയം
3, 6, 10, 11. ഈ ഭാവങ്ങളിലെ ഗ്രഹങ്ങൾ കാലക്രമേണ ശക്തി പ്രാപിക്കുന്നവയാണ്.
അപചയം
2, 4, 5, 7, 8, 9, 12. ഈ ഭാവങ്ങളിലെ ഗ്രഹങ്ങൾ കാലക്രമേണ ദോഷകരമായി തീരാം. അവ ജീവിതത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചേക്കും.
ദിനരാശികൾ / പകൽ രാശികൾ
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം. ഇവയ്ക്ക് പകല് സമങ്ങളിൽ ബലം ഏറുന്നു.
നിശാരാശികൾ / രാത്രി രാശികൾ
മേടം, ഇടവം, മിഥുനം, കർക്കിടകം, ധനു, മകരം എന്നിവ രാത്രി രാശികളാകുന്നു. ഇവയ്ക്ക് രാത്രിയിൽ ബലം ഏറുന്നു.
ജലരാശികൾ
കർക്കിടകം, വൃശ്ചികം, മീനം, മകരത്തിന്റെ രണ്ടാം പകുതി എന്നിവ. ജലരാശികൾ ലഗ്നാൽ നാലാം ഭാവമെങ്കിൽ അവയ്ക്ക് പ്രത്യേക ബലമുണ്ട്.
ജലാശ്രയരാശികൾ
ഇടവം, തുലാം, കന്നി, കുംഭം തുടങ്ങിയവ. ഇവയിൽ ഒന്ന് ലഗ്നാൽ ഏഴാം ഭാവമായി വന്നാൽ, ആ രാശിക്ക് പ്രത്യേക ബലമുണ്ട്.
നരരാശികൾ
തുലാം, മിഥുനം, കുംഭം, കന്നി എന്നിവ. നരരാശികൾ ലഗ്നമായി വന്നാൽ അവയ്ക്ക് കരുത്തുണ്ടാക്കുന്നു.
ചതുഷ്പാദരാശികൾ / നാല്ക്കാലിരാശികൾ
ധനുവിന്റെ രണ്ടാം പകുതി, മകരത്തിന്റെ ആദ്യപകുതി, മേടം, ഇടവം, ചിങ്ങം. ചതുഷ്പാദരാശികൾ ലഗ്നാൽ പത്താം ഭാവമായി വരുമ്പോൾ കരുത്തുള്ളവയാകുന്നു.
കീടരാശി
വൃശ്ചികം. കീടരാശികൾ ഏഴാം ഭാവമായി വരുമ്പോൾ പ്രത്യേക ബലം സിദ്ധിക്കുന്നു.
അഗ്നിരാശികൾ
മേടം, ചിങ്ങം, ധനു രാശികൾ
ശീർഷോദയരാശികൾ / തല ആദ്യം ഉദിക്കുന്നവ
ചിങ്ങം, കന്നി , തുലാം, വൃശ്ചികം, കുംഭം, മിഥുനം
പൃഷ്ടോദയരാശികൾ / വാല് ആദ്യം ഉദിക്കുന്നവ
മേടം, ഇടവം, കർക്കിടകം, ധനു, മകരം എന്നിവ
ഉഭയോദരാശി / തലയും വാലും കൊണ്ട് ഉദിക്കുന്നത്
മീനം
ദൃശൃരാശികൾ
7 മുതൽ 12 വരെയുളളവയാണ് ദൃശൃരാശികൾ
അദൃശൃരാശികൾ
ലഗ്നം മുതൽ 6 വരെയുളളവയാണ് അദൃശ്യരാശികൾ
ദീർഘ രാശികൾ
ചിങ്ങം, കന്നി, തുലാം, വൃശ്ചികം തുടങ്ങിയവ
സമ രാശികൾ
ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം തുടങ്ങിയവ
ഊർദ്ധമുഖ രാശികൾ
സൂര്യൻ പിന്നിട്ട രാശിയും, അതിന്റെ കേന്ദ്ര രാശികളും
അധോമുഖ രാശികൾ
സൂര്യൻ നിൽക്കുന്ന രാശിയും അതിന്റെ കേന്ദ്ര രാശികളും
തിര്യന്മുഖ രാശികൾ
സൂര്യൻ കടക്കാൻ പോകുന്ന രാശിയും അതിന്റെ കേന്ദ്ര രാശികളും
ഓജരാശികൾ / ആണ് രാശികൾ
മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം തുടങ്ങിയവ
യുഗ്മരാശികൾ / സ്ത്രീ രാശികൾ
ഇടവം, കർക്കിടകം, കന്നി , വൃശ്ചികം, മകരം, മീനം തുടങ്ങിയവ
ചരം, സ്ഥിരം, ഉഭയരാശികൾ
മേടം, കർക്കിടകം, തുലാം, മകരം എന്നിവ ചരരാശികൾ
ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ സ്ഥിര രാശികൾ
മിഥുനം, കന്നി , ധനു, മീനം എന്നിവ ഉഭയരാശികൾ
രാശിചക്രത്തിലെ ദിക്കുകൾ (View in Tamil)
മേടം, ഇടവം – കിഴക്ക് രാശികൾ
മിഥുനം – കിഴക്ക് തെക്ക് രാശി
കർക്കിടകം, ചിങ്ങം – തെക്ക് രാശികൾ
കന്നി – തെക്ക് പടിഞ്ഞാറ് രാശി
തുലാം, വൃശ്ചികം – പടിഞ്ഞാറ് രാശികൾ
ധനു – വടക്ക് പടിഞ്ഞാറ് രാശി
മകരം, കുംഭം – വടക്ക് രാശികൾ
മീനം – വടക്ക് കിഴക്ക് രാശി
രാശികളുടെ അധിപന്മാർ
രാശികൾ നാഥൻ
ചിങ്ങം രവി
കർക്കിടകം ചന്ദ്രൻ
മിഥുനം, കന്നി ബുധൻ
ഇടവം, തുലാം ശുക്രൻ
മേടം, വൃശ്ചികം കുജൻ
മീനം, ധനു ഗുരു
മകരം, കുംഭം മന്ദൻ
Previous: രാശികൾ – നിറങ്ങളും ദോഷങ്ങളും