വേലിയേറ്റവും വേലിയിറക്കവും

വേലിയേറ്റവും വേലിയിറക്കവും

ചന്ദ്രന്റെ ഗുരുത്വകർഷണമാണ്  വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്നത്. ഭൂമി ചന്ദ്രന് മേലും, ചന്ദ്രൻ ഭൂമിക്ക് മേലും തങ്ങളുടെ ഗുരുത്വകർഷണം പ്രയോഗിക്കുന്നു. ഭൂമിക്ക് അഭിമുഖമായി വരുമ്പോൾ, ചന്ദ്രന്റെ ആകർഷണം ഭൂമിയിൽ അനുഭവപ്പെടുകയും, തന്മൂലം, ഭൂമിയിലെ ജലവും വായുവും ചന്ദ്രനുനേരെ പൊങ്ങുകയും ചെയ്യുന്നു. ഇതിനെയാണ് വേലിയേറ്റമെന്ന് പറയുന്നത്. ചന്ദ്രൻറെ ആകർഷണം ജീവജാലങ്ങളെയും ബാധിക്കുന്നതാണ്. വേലിയേറ്റ സമയങ്ങളിൽ  മുറിവുണ്ടായാൽ, രക്തം കൂടുതലായി പ്രവഹിക്കും. അല്ലാത്ത സമയങ്ങളിൽ രക്തപ്രവാഹം കുറവായിരിക്കും. വേലിയേറ്റ സമയം പല കാര്യങ്ങൾക്കായി മുഹൂർത്തം കുറിക്കാനും ഉപയോഗിക്കാറുണ്ട്

astrovision

ചന്ദ്രൻ നിൽക്കുന്ന രാശി മുതൽ മൂന്നാം രാശി വരെ വേലിയേറ്റവും, 4 മുതൽ 6 രാശി വരെ വേലിയിറക്കവും, 7 മുതൽ 9 രാശി വരെ വേലിയേറ്റവും, 10 മുതൽ 12 രാശി വരെ വേലിയിറക്കവും ആയിരിക്കും. അതായത്, അശ്വതി നക്ഷത്രമാണെങ്കിൽ ചന്ദ്രൻ മേടം രാശിയിലായിരിക്കും. അപ്പോൾ മേടം, ഇടവം, മിഥുനം രാശികളിൽ  വേലിയേറ്റം, കർക്കിടകം, ചിങ്ങം, കന്നി രാശികളിൽ വേലിയിറക്കം, തുലാം, വൃശ്ചികം, ധനു രാശികളിൽ  വേലിയേറ്റം, മകരം,കുംഭം, മീനം രാശികളിൽ  വേലിയിറക്കം എന്ന ക്രമത്തിൽ വരുന്നു

ചന്ദ്രൻ, തന്റെ സഞ്ചാരത്തിനിടയിൽ, ഭൂമിക്കും, സൂര്യനും ഇടയിൽ സൂര്യൻ നിൽക്കുന്ന രാശിയിൽ വന്നാൽ  കറുത്തവാവും, സൂര്യൻ നിൽക്കുന്ന രാശിയുടെ എതിർ രാശിയിൽ (7 – ആം രാശിയിൽ ) വന്നാൽ വെളുത്ത വാവും ആകുന്നു.

View in English

Previous: ചന്ദ്രമാസങ്ങളും ചന്ദ്രക്കൂറും