ജ്യോതിഷ സമയ കണക്കുകൂട്ടലിന്റെ ഘടകങ്ങൾ

ജ്യോതിഷ സമയ - Malayalam FREE Astrology Lesson

ജ്യോതിഷ സമയ കണക്കുകൂട്ടലിന്റെ ഘടകങ്ങൾ

സമയം കണക്കാക്കാനുളള പ്രധാനപ്പെട്ട ചില ഘടകങ്ങളാണ് താഴെ പറയുന്നത്.

1 വിനാഴിക – 24 സെക്കന്‍ഡ്
2.5 വിനാഴിക – 1 മിനിറ്റ്
60 വിനാഴിക – 1 നാഴിക = 24 മിനിറ്റ്
2.5 നാഴിക – 1 മണിക്കൂര്‍
60 നാഴിക – 1 ദിവസം
7 ദിവസം – 1 ആഴ്ച
2 ആഴ്ച – 1 പക്ഷം. (കൃഷ്ണപക്ഷം, വെളുത്തപക്ഷം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു).
2 പക്ഷം – 1 മാസം
2 മാസം – 1 ഋതു
6 മാസം – 1 അയനം
2 അയനം – 1 വര്‍ഷം.

astrovision

മാസങ്ങൾ പന്ത്രണ്ടെണ്ണം – ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, പ്രോഷ്ഠപദം, അശ്വിനം, കാര്‍ത്തിക, മാര്‍ഗ്ഗശീര്‍ഷ, പൗഷ, മാഘ, ഫല്‍ഗുന

ഋതുക്കൾ ആറെണ്ണം – വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ശിശിരം, ഹേമന്തം.
അയനങ്ങള്‍ രണ്ടെണ്ണം – ദക്ഷിണായനം, ഉത്തരായനം.

ഒരു ചാന്ദ്രദിവസത്തെ തിഥി എന്നു പറയുന്നു. 15 തിഥികൾ ചേർന്നതാണ് ഒരു പക്ഷം. തിഥികൾ ഇപ്രകാരമാണ്. പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുര്‍ത്ഥി, പഞ്ചമി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, അമാവാസി അല്ലെങ്കില്‍ പൗര്‍ണ്ണമി.

അജ്ഞാതമായ ഭാവിയെ കുറിച്ചറിയാൻ മനുഷ്യൻ സദാ തല്പരനാണ്. ജീവിതയാത്ര സുഗമവും സമാധാന പൂര്‍ണ്ണവുമാക്കിത്തീര്‍ക്കുന്നതിനുളള മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയുവാൻ കൂടി വേണ്ടിയുളളതാണ് ജ്യോതിഷശാസ്ത്രം. ജീവിതത്തിലെ സുഖ ദുഃഖങ്ങളുടെയും ജയപരാജയങ്ങളുടെയും അടിസ്ഥാന കാരണങ്ങളെക്കുറിച്ചുളള സൂചനകൾ ജ്യോതിഷം നല്കുന്നു.

ജ്യോതിഷശാസ്ത്രം പൂര്‍വ്വജന്മകൃത്യങ്ങളായ പുണ്യപാപങ്ങൾ പുനര്‍ജന്മം എന്നിങ്ങനെയുളള വിശ്വാസങ്ങളിൽ അധിഷ്ഠിതമാണ്. എല്ലാ ജീവജാലങ്ങളും കർമ്മഫലങ്ങൾ അനുഭവിക്കുന്നു. അത് ഈ ജന്മത്തിലേയോ ഏതെങ്കിലും പൂര്‍വ്വ ജന്മങ്ങളിലേയോ കര്‍മ്മം ആകാം. പൂര്‍വ്വജന്മകര്‍മ്മങ്ങള്‍ അറിയാന്‍ ജാതകം സഹായിക്കുന്നു. മുൻജന്മങ്ങളിൽ ചെയ്ത ദുഷ്‌കര്‍മ്മത്തിന്റെ ശിക്ഷ ഈ ജന്മം അനുഭവിക്കേണ്ടി വരുമായിരിക്കും. അവ മുൻകൂട്ടി അറിയുവാനും പ്രതിവിധികൾ ചെയ്യുവാനും ജ്യോതിഷം സഹായിക്കുന്നു.

View in English

View in Tamil

 

Previous: ജ്യോതിഷത്തിൽ സമയത്തിനുളള പ്രാധാ

മലയാളം ജ്യോതിഷ സോഫ്റ്റ്‌വെയർ സൗജന്യമായി ഡൗൺലോഡ് ചെയ്യൂ – Download Now!!!